Latest News

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ചുവടു വച്ച്  ഹണി റോസ്; ട്രെന്റിങില്‍ ഇടം നേടി വീര സിംഹ റെഡ്ഡിയിലെ ലിറിക്കല്‍ വീഡിയോ 

Malayalilife
 തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ചുവടു വച്ച്  ഹണി റോസ്; ട്രെന്റിങില്‍ ഇടം നേടി വീര സിംഹ റെഡ്ഡിയിലെ ലിറിക്കല്‍ വീഡിയോ 

ഖണ്ഡ എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍  നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. 2023 ല്‍ ജനുവരി 12-നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗോപിചന്ദ് മലിനേനിയയുടെ  സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.  പാട്ടിലെ ചില ഡാന്‍സ് രംഗങ്ങളും ഉള്‍ക്കൊളളിച്ചുളള ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.  മലയാളത്തിന്റെ ഗ്ലാമറസ് റാണിയായ ഹണി റോസും നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷങ്ങളില്‍  അഭിനയിക്കുന്നുണ്ട എന്നത് ചിത്രത്തിന് നിരവധി മലയാളി ആരാധകരെയും നേടി കൊടുത്തിട്ടുണ്ട്.

ഇപ്പോള്‍ പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോയില്‍ ഹണി റോസും ചുവടുകളുമായി എത്തുന്നുണ്ട്.   ഹണി റോസും ബാലകൃഷ്ണയും ചന്ദ്രിക രവിയുമാണ് ഗാനത്തില്‍ നൃത്തം ചെയ്യുന്നത്. വീഡിയോ ഇതിനോടകം തന്നെ   ബാലയ്യ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹണി റോസ് വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

'മാ ബാവ മനോഭാവലു' എന്ന വരികളിലുളള ഗാനമാണ് പുറത്തിറങ്ങിയത്. തമന്‍ എസിന്റെ സംഗീതത്തില്‍ സാഹിതി ചഗാണ്ടി, സത്യ യാമിനി, രേണു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യാളമഞ്ചീലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രുതി ഹാസന്‍, വരലക്ഷ്മി ശരത് കുമാര്‍, ദുനിയാ വിജയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.  

Veera Simha Reddy vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES