Latest News

ആദ്യമായി മക്കള്‍ക്കൊപ്പം വേദിയിലെത്തി റഹ്മാന്‍; അഹിംസ എന്ന് പേരിട്ട സംഗീത പരിപാടിയില്‍ ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ് അടിപൊളി ഗാനവുമായി പെണ്‍മക്കള്‍; ഏറ്റെടുത്ത് ആരാധകരും

Malayalilife
ആദ്യമായി മക്കള്‍ക്കൊപ്പം വേദിയിലെത്തി റഹ്മാന്‍; അഹിംസ എന്ന് പേരിട്ട സംഗീത പരിപാടിയില്‍ ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ് അടിപൊളി ഗാനവുമായി പെണ്‍മക്കള്‍; ഏറ്റെടുത്ത് ആരാധകരും

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എആര്‍ റഹ്മാന്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തും കൈ നിറയെ ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്.റഹ്മാന്റെ പാട്ടുകള്‍ എന്നും സംഗീത പ്രേമികള്‍ക്ക് പ്രീയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പാട്ടുക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന റഹ്മാന്റെ സംഗീത പരിപാടി റഹ്മാനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.

കാരണം ആദ്യമായി തന്റെ മക്കള്‍ക്കൊപ്പമാണ് റഹ്മ്മാന്‍ വേദിയിലെത്തിയത്. അമേരിക്കന്‍ മ്യൂസിക്കല്‍ ബാന്റായ ജോഷ്വാ ത്രീയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ഷോയിലാണ് മക്കള്‍ക്കൊപ്പം റഹ്മാനും വേദിയില്‍ എത്തിയത്. ചുവന്ന വസ്ത്രം ധരിച്ചായിരുന്നു ഖദീജയും റഹീമയും എത്തിയത്. അഹിസ എന്നായിരുന്നു മ്യൂസിക്കല്‍ ഷോയുട പേര്. മക്കള്‍ക്കൊപ്പമുളള സംഗീത സദസ്സിനെ കുറിച്ച് റഹ്മാന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

പിതാവിന്റെ മാര്‍ഗത്തിലൂടെ തന്നെയാണ് മൂന്ന് മക്കളും സഞ്ചരിക്കുന്നത്. ഇതിനു മുന്‍പ് മകന്‍ അമീനിനോടൊപ്പം റഹ്മാന്‍ വേദി പങ്കിട്ടിരുന്നു. സംഗീതസംവിധായകന്‍ ആകുക എന്നതാണ് അമീനിന്റേയും ലക്ഷ്യം മണിരത്‌നം ചിത്രമായ ഓക്കെ കണ്‍മണിനിയിലൂടെ അമീന്‍ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

Read more topics: # റഹ്മാന്‍
U2 Rock Mumbai Concert AR Rahman And Daughters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക