മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടര്‍ബോയുടെ ട്രെയിലര്‍ പുറത്ത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്ന്‍ര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാവുന്നത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. അതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. മേയ് 23ന് റിലീസ് ചെയ്യുന്ന ടര്‍ബോ കേരളത്തില്‍ 400 ലധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നട താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ ഒരുങ്ങുന്ന ടര്‍ബോ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ആക്ഷന്‍ കൊറിയോഗ്രഫി. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിംഗ്, ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.