ബോളിവുഡിലെ ആക്ഷന്‍ ഹീറോയാണ് ടെഗര്‍ ഷ്റോഫ്. നിരവധി ആരാധകരുള്ള താരത്തിന്റെ ഫിറ്റ്നസ് എപ്പോഴും ശ്രദ്ധ നേടാറുണ്ട്.കൃത്യമായി ആരോഗ്യ പരിപാലന നടത്തുന്ന നടന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.മൈനസ് ഏഴ് ഡിഗ്രിയില്‍ പോലും ഷര്‍ട്ടിടാതെ നടക്കുകയാണ് താരം.
മൈനസ് ഏഴ് ഡിഗ്രിയില്‍ പോലും ഷര്‍ട്ടിടാതെ നടക്കാനുള്ള ടൈഗറിന്റെ ചങ്കൂറ്റമാണ് വീഡിയോ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനുളള കാരണം. ഒരു സമയം താരം ടവല്‍ മാത്രം ചുറ്റിയാണ് മാമരം കോച്ചുന്ന തണുപ്പത്തു കൂടി നടന്നു നീങ്ങുന്നത്. ട്രാക്ക് പാന്റ്സില്‍ നടന്നു പോകുന്ന കാഴ്ച്ചയും വീഡിയോയില്‍ ദൃശ്യമാണ്. എവിടെ നിന്നുള്ള വീഡിയോ ആണിത് എന്ന് നടന്‍ പങ്കു വയ്ക്കാത്തതുകൊണ്ട് തന്നെ പലര്‍ക്കും വീഡിയോ ചിത്രീകരിച്ചിരിക്കുന്നത ് ഏത് സ്ഥലത്തു നിന്നുമാണ് എന്ന് വ്യക്തമായിട്ടില്ല.
നടന്റെ ഫിറ്റ്നസ്സിനോടുള്ള ഡെഡിക്കേഷന്‍ കണ്ട് നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.. മുന്‍പ് നടി ദിശ പാട്ട്നിയുമായി നടന്‍ പ്രണയത്തിലായിരുന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും ഇരുവരും ഇത്കുറിച്ച് പ്രതികരണങ്ങളൊന്നും തന്നെ അറിയിച്ചിരുന്നില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ നല്ല സുഹൃത്തുക്കളായി തുടരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.