Latest News

മുണ്ട് മടക്കി കുത്തി മരണമാസായി എത്തിയ പുള്ള് ഗിരിയെ ഏറ്റെടുത്ത് ആരാധകര്‍; ജയസൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി എത്തിയ തൃശൂര്‍പൂരത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍

Malayalilife
മുണ്ട് മടക്കി കുത്തി മരണമാസായി എത്തിയ പുള്ള് ഗിരിയെ ഏറ്റെടുത്ത് ആരാധകര്‍; ജയസൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി എത്തിയ തൃശൂര്‍പൂരത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍

ട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'തൃശൂര്‍ പൂരം' എന്ന സിനിമയുടെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍.പുള്ള് ഗിരി എന്ന കഥാപാത്രമായി ആരാധകരെ അമ്പരപ്പിക്കുകയാണ് ജയസൂര്യ. ട്രെയിലര്‍ പുറത്തുവന്ന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. 

ഗംഭീര ആക്ഷന്‍ രംഗങ്ങളും മൂന്നുമിനിറ്റും എട്ട് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയിലറിനെ സമ്പന്നമാക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍്ത്തുന്ന ഒരു കാഴ്ച്ചാനുഭവം ഈ ട്രെയിലര്‍ നല്‍കുന്നു. യുട്യൂബ് ട്രെന്റിങില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ട്രെയിലര്‍.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ വിജയ് ബാബു പ്രധാന വേഷത്തില്‍എത്തുന്നുണ്ട്. സ്വാദി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. സുദേവ് നായര്‍ ഇന്നസെന്റ്, സാബുമോന്‍; തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Thrissur Pooram Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക