ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഉടൽ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണം. എറണാകുളത്ത് നടന്ന ഷോ സിനിമ രംഗത്തുള്ളവർക്കും തീയറ്റർ ഉടമകൾക്കും വേണ്ടിയാണ് നടത്തിയത്. റിലീസിന് മുന്നേ ഒരു ചിത്രം തീയ്യറ്റർ ഉടമകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് ആദ്യമായിട്ടാണ്.
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഒരാഴ്ച മുന്നേ തീയേറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. പ്രീമിയർ ഷോയിൽ മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രം വെള്ളിയാഴ്ച ആദ്യം കരുതിയതിലും കൂടുതൽ തീയേറ്ററുകളിൽ എത്തും. വിസി പ്രവീണും ബൈജു ഗോപാലനും സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ആണ്.
"ആദ്യമായാണ് റിലീസിന് മുൻപേ തീയേറ്റർ ഉടമകൾകളെ കൂടി ഉൾപെടുത്തി ഒരു ചിത്രത്തിൻറ്റെ പ്രീവ്യു ഷോ സംഘടിപ്പിക്കുന്നത്.കണ്ടൻറ്റിൽ ഉള്ള കോൺഫിഡൻസാവാം നിർമ്മാതാക്കളെ ഇതിന് പ്രേരിപ്പിച്ചത്.ഏതായാലും പ്രീവ്യു ഷോ കഴിഞ്ഞതോടെ നല്ല മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെകുറിച്ച് ഇൻഡസ്ട്രിയിൽ പടരുന്നത്". മാവേലിക്കര വള്ളക്കാലിൽ, സാന്ദ്ര, തീയ്യറ്റർ ഉടമ സന്തോഷ് പറഞ്ഞു.
ഒരു ചെറിയ ചിത്രം എന്നതിനേക്കാൾ ഉപരി ഒരു വലിയ പ്രതീക്ഷ ബോക്സോഫീസിൽ ഗോകുലം മൂവീസിൻറ്റെ ഉടലിന് പ്രദർശനക്കാർ പുലർത്തുന്നുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ അദ്യ ദിനം മുതൽ 5 പ്രദർശനങ്ങൾക്കാണ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. എറണാകുളത്ത ഹൈ കപ്പാസിറ്റി തീയ്യറ്റർ സരിതയിലാണ് "ഉടൽ" റെഗുലർ ഷോസിൽ ചാർട്ട് ചെയ്തിരിക്കുന്നത്.
എന്തായാലും കേരളത്തിലെ തീയ്യറ്ററുകളിൽ മെയ് 20 മുതൽ "ഉടൽ" തരംഗം ആഞ്ഞടിക്കുമെന്നുറപ്പായി.