കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും സീരിയല്‍ നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം.നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ വിഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
ഇരുവരുടെയും വിവാഹ ചിത്രത്തിന് ചുവടെ രവീന്ദറിന്റെ വണ്ണം ചൂണ്ടിക്കാണിച്ച് നിരവധി പരിഹാസങ്ങളും വന്നിരുന്നു. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഇതും ട്രോളുകള്‍ക്ക് ആക്കം കൂട്ടി.
ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മഹാലക്ഷ്മിയും രവീന്ദറും. ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭര്‍ത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ മഹാലക്ഷ്മി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയായിരുന്നെന്നും രവീന്ദര്‍ പറഞ്ഞു.
പരിചയപ്പെട്ട ശേഷം ഒരു പോയന്റില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാവുമെന്ന് മനസ്സിലായി. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച കാണുമ്പോള്‍ ഞാനിവളെ തട്ടിക്കൊണ്ട് പോന്നതാണോ എന്ന് തോന്നിപ്പോയി. ഒന്ന് രണ്ട് വര്‍ഷമായി വിവാഹത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ലൗ കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് പെട്ടന്ന് വന്നു. പക്ഷെ ഞാന്‍ കുറച്ചധികം സമയമെടുത്തു. ഇനിയും സമയം തരാം വിവാഹം ആലോചിച്ച് മതിയെന്നായിരുന്നു ഞാന്‍ ഇവളോട് പറഞ്ഞത്. നീ എത്ര സമയവും എടുത്തോളൂ. അത്ര പെട്ടെന്നൊന്നും എന്റെ തടി കുറയില്ല. ഞാന്‍ നന്നായി തടി കുറച്ചിട്ട് വന്ന് വരാം എന്ന് ഞാന്‍ പറഞ്ഞു.
അത് നടക്കില്ലെന്നായിരുന്നു ഇവള്‍ പറഞ്ഞത്. ഞാന്‍ തടിച്ചിരിക്കുന്നതില്‍ എന്നേക്കാള്‍ കൂടുതല്‍ ആശങ്ക ഈ ലോകത്തിനാണ്. ഈ ശരീരം കൊണ്ട് അത് ചെയ്യുമോ ഇത് ചെയ്യുമോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ ഏത് സാഹചര്യത്തിലാണെങ്കിലും എന്റെ സിനിമകള്‍ ഓടിയില്ലെങ്കിലും ഞാന്‍ എത്ര സന്തോഷത്തിലാണ്.
നിങ്ങളെക്കൊണ്ട് അത് തകര്‍ക്കാന്‍ പറ്റുമോ. എന്റെ ശരീരത്തെ കളിയാക്കുന്നതിനെയും ഞാന്‍ പോസിറ്റീവ് ആയാണ് കാണുന്നത്. അതിലെങ്കിലും നിങ്ങള്‍ ചിരിച്ചല്ലോ അതിനാല്‍ എന്റെ ശരീരം നിനക്ക് സഹായമാവുന്നുണ്ട്. എന്നെ കണ്ടാലേ നിങ്ങള്‍ സന്തോഷിക്കുന്നെങ്കില്‍ ഈ ശരീരം വെച്ചിരിക്കുന്ന ഞാന്‍ എത്ര സന്തോഷിക്കും.
ഭര്‍ത്താവിന്റെ വണ്ണത്തെ പറ്റി മഹാലക്ഷ്മിയും സംസാരിച്ചു. എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല. എന്തിനാണ് ഇതിത്ര വലിയ കാര്യമായി കാണുന്നത്. എനിക്കാണ് അത് തോന്നേണ്ടത്. എനിക്കങ്ങനെ തോന്നുന്നില്ലെന്നാണ് ഞാനിദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല.
എനിക്കിവരെ ഇഷ്ടമാണ്. എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ എനിക്ക് ഇഷ്ടമാണ്. ഞാന്‍ തടി കുറയ്ക്കാന്‍ വിദേശത്തേക്ക് പോവുന്നെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്. നിങ്ങളിപ്പോഴുള്ളത് പോലെ തന്നെ ഇരിക്കൂ. ആരോ?ഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം. അല്ലാതെ വണ്ണം കുറയ്ക്കണം ഫിറ്റ് ആവണം എന്നൊന്നും എനിക്കില്ലായിരുന്നു. അത്തരം ചിന്തകളേ എനിക്കില്ല, മഹാലക്ഷ്മി പറഞ്ഞു.