ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോളിതാ ചിത്രത്തിലെ ആദ്യ ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.'നൂല് പോയ നൂറു പട്ടങ്ങള്‍'' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അഭിനയം തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. പാട്ടിന്റെ ഒടുവിലായി നസ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ജീവിക്കാനായുള്ള തത്രപ്പാടുമായി മുന്നോട്ടു പോകുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറിന്റെ രൂപത്തിലാണ് ഫഹദ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ ആയാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കി പ്രദീപ് കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.നസ്രിയ നസീം ഫഹദ്, ഫഹദ് ഫാസില്‍, ഗൗതം മേനോന്‍ എന്നിവരുള്‍പ്പെടുന്ന താരനിരയുമായിട്ടാണ് ചിത്രമെത്തുന്നത്.ഇതിനുമുന്‍പ് 'രാത്ത്' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ പുറത്തെത്തിയ പോസ്റ്ററുകളില്‍ നിന്നും ഗാനത്തില്‍ നിന്നും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിരുന്നില്ല. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തുന്നത്.
ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകചയോടെയാണ് ട്രാന്‍സ് എത്തുന്നത്. ബാഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്.റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം.