Latest News

വിക്രം ലൊക്കേഷനിലെത്തിയ സൂര്യ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ അഭിനയിക്കുമോ?  അഭ്യൂഹങ്ങള്‍ ശക്തമാക്കി വീഡിയോ വൈറല്‍

Malayalilife
വിക്രം ലൊക്കേഷനിലെത്തിയ സൂര്യ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ അഭിനയിക്കുമോ?  അഭ്യൂഹങ്ങള്‍ ശക്തമാക്കി വീഡിയോ വൈറല്‍

കമല്‍ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയു ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് മറ്റൊരു വാര്‍ത്ത പുറത്തുവരികയാണ്. തമിഴ് സൂപ്പര്‍താരം സൂര്യയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം ലൊക്കേഷനിലെ സൂര്യയുടെ സാന്നിധ്യമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

അദ്ദേഹത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയില്‍ പൂര്‍ത്തിയായെന്നും ക്ലൈമാക്‌സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോര്‍ട്ടുണ്ട്. ലൊക്കേഷനിലെത്തിയ കമല്‍ഹാസനെ സൂര്യയെ ആലിഗംനം ചെയ്യുന്നതാണ് വിഡിയോ. കൂടാതെ സൂര്യയുടെ രംഗം ചിത്രീകരിക്കുന്നതും വിഡിയോയിലുണ്ട്.

ഈ മാസം 15-ന് ചെന്നൈയില്‍ നടക്കുന്ന 'വിക്രം' ഓഡിയോ ലോഞ്ചില്‍ സൂര്യ പങ്കെടുക്കുമെന്ന് വാര്‍ത്തകളുണ്ട്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് വിക്രമിലെ മറ്റു പ്രധാനവേഷങ്ങളില്‍. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ കമല്‍ ഹാസന്‍ എഴുതി ആലപിച്ച പത്തല, പത്തല എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയാ ട്രെന്‍ഡ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു.

Suriya to play a cameo in Kamal Haasan Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക