നടന് സൂര്യ ബോളിവുഡില്‍ സജീവമാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയില്‍ പ്രശസ്ത രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലത്താണ് താരം 70 കോടി രൂപ മൂല്യമുള്ള ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്
കുടുംബസമേതം സൂര്യ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹിന്ദി സിനിമ താരങ്ങളും വലിയ ബിസിനസുകാരും താമസിക്കുന്ന അതേ പ്രദേശത്ത് തന്നെയാണ് ഇദ്ദേഹം പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
9000 ചതുരശ്ര അടി വലിപ്പമുള്ള ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത് . വളരെ മനോഹരമായ ഒരു പൂന്തോട്ടവും ഒരുപാട് കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട് . എന്നാല്‍ ഈ ഫ്ലാറ്റ് തന്റെ മാതാപിതാക്കള്‍ക്കും അനിയനും നടനുമായ കാര്‍ത്തിക്കും മറ്റുമൊക്കെ മുംബൈയില്‍ എത്തുമ്പോള്‍ വിശ്രമിക്കുവാന്‍ വേണ്ടി മാത്രം തയ്യാറാക്കുന്നതാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മകളുടെ പഠനാവശ്യങ്ങള്‍ക്ക് സൂര്യ മുംബൈയിലേക്ക് താമസം മാറുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്. അതിലേക്ക് കൂടിയാണ് ഫ്ലാറ്റ് വാങ്ങല്‍ വിരല്‍ ചൂണ്ടുന്നത്. നിലവില്‍ സൂര്യ 42 എന്ന ശിവ സംവിധാനം ചെയുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സൂര്യ. വങ്കാറ്റര്, അരത്താര്‍, മണ്ടന്‍കാര്‍, മുകതാര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് നടന് ഈ ചിത്രത്തിലെത്തുക. ബോളിവുഡ് താരം ദിഷ പടാനിയാണ് നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 10 ഭാഷകളില്‍ റിലീസ് ചെയ്യും.