കടുവയെ മലര്‍ത്തിയടിക്കാന്‍ ഒറ്റക്കൊമ്പന്‍; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് പങ്കുവച്ചത് നൂറു താരങ്ങള്‍; എന്നാല്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമില്ല; കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒറ്റക്കൊമ്പനായപ്പോള്‍

Malayalilife
കടുവയെ മലര്‍ത്തിയടിക്കാന്‍ ഒറ്റക്കൊമ്പന്‍; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് പങ്കുവച്ചത് നൂറു താരങ്ങള്‍; എന്നാല്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമില്ല; കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒറ്റക്കൊമ്പനായപ്പോള്‍

രുകാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരൊളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇടയ്ക്ക് വച്ച് അദ്ദേഹം സിനിമകളില്‍ നിന്നും വിട്ട് രാഷ്ട്രീയത്തിലും റിയാലിറ്റി ഷോയിലുമായിട്ടാണ് തിളങ്ങിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് റീ എന്‍ട്രി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ 61ാം ജന്മദിനത്തില്‍ താരത്തിന്റെ 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തിറങ്ങിയത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന മാസ് ലുക്കുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്നത് ആരാധകരെ ആകാംഷയുടെ കൊടുമുടിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിക്കൊണ്ട്് കടുവാകുന്നേല്‍ കുറുവച്ചനെ കോടതി വിലക്കുകയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് ചിത്രം വിലക്ക് നേരിട്ടത്. കടുവയും കടുവാക്കുന്നേല്‍ കുറുവച്ചനും തമ്മില്‍ കഥയിലും സാമ്യമുണ്ടെന്നുള്ള പരാതിയാണ് കടുവയുടെ അണിയറപ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ഇതോടെയാണ് കടുവാകുന്നേല്‍ കുറുവച്ചനെ കോടതി വിലക്കിയത്.

എന്നാല്‍, സുരേഷ് ഗോപി 250 എന്ന പേരില്‍ തങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസി?െന്റ തിരക്കഥയാണെന്നും അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ് ചിത്രത്തിലെ നായകനെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് തങ്ങളുടന്‍ പ്രഖ്യാപിക്കുമെന്നും ടൊമിച്ചന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളുള്‍പെടെ 100 താരങ്ങള്‍ സുരേഷ് ഗോപി സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കയാണ്. ഒറ്റക്കൊമ്പനെമ്പാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര്.

അതേസമയം മലയാള പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെ ആണ് പൃഥ്വിരാജ്. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു എന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. എന്നാല്‍ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവയ്ക്കുന്നവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഇല്ലെന്നുള്ളത് കണ്ടെത്തിക്കൊണ്ട് സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. കടുവയെ ഒറ്റക്കൊമ്പന്‍ മലര്‍ത്തിയടിക്കുമോ എന്നും ചര്‍ച്ചകര്‍ നടക്കുന്നുണ്ട്.

ടോമിച്ചന്‍ മുളകുപ്പാടം ആണ് ഒറ്റക്കൊമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. 25 കോടിക്ക് മുകളില്‍ ബജറ്റിലാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രം ഒരുങ്ങുന്നത്. മാത്യു തോമസാണ് സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ടു ഡിഫന്‍ഡ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പുലിമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. അര്‍ജ്ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Suresh gopis 250th film named as ottakomban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES