സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ സത്കാരം ഇന്നലെ താരസമ്പന്നമായി കൊച്ചിയില്‍ നടന്നു. മലയാള ചലച്ചിത്രമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ആശംസകളുമായി ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഇവയുടെ വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചാണ് സത്കാരത്തിനെത്തിയത്.
ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ടൊവീനോ തോമസ് എന്നിവരും പങ്കെടുക്കാനെത്തി. സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമാണ് കൊച്ചിയില്‍ ചടങ്ങ് നടത്തിയത്.വയ്യായ്കയിലും തന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഓടിയെത്തിയ ശ്രീനിവാസനെ മനംനിറഞ്ഞ് സുരേഷ് ഗോപി സ്വീകരിച്ചു.
ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രന്‍സ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്‌നി ഖാന്‍, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പന്‍, നദിയ മൊയ്തു, ലാല്‍, സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, മനോജ് കെ ജയന്‍, വിന്ദുജ മേനോന്‍, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേര്‍ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ ഭാര്യയും മക്കളുമെല്ലാം ഫോട്ടോയില്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് ഒരേ വേദിയില്‍ കുടുംബസമേതം പ്രത്യക്ഷപ്പെടുന്നത് ഏറെനാളുകള്‍ക്ക് ശേഷമാണ്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹങ്ങളില്‍ ഒന്നാണ് ബുധനാഴ്ച ഗുരുവായൂരില്‍ നടന്നത്.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മലയാളസിനിമയിലെ സൂപ്പര്‍താരങ്ങള്‍ വരെ എത്തിച്ചേര്‍ന്നിരുന്നു.
കൊച്ചിയിലെ വിവാഹ സത്കാരം കൂടാതെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് റിസപ്ഷന്‍ നടത്തും. പ്രധാനമന്ത്രി ചടങ്ങിന് എത്തിയതിനാല്‍ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ളവര്‍ അന്ന് പങ്കെടുത്തിരുന്നു.