തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 72-ാം ജന്മദിനമാണിന്ന്. വെള്ളിത്തിരയില്‍ സജീവമായ തലൈവരുടെ പുതിയ ചിത്രം ജയിലറുടെ ട്രെയിലര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയിലറിന്റെ നിര്‍മ്മാതാക്കള്‍ 'മുത്തുവേല്‍ പാണ്ഡ്യന്‍ ഉടന്‍ എത്തുന്നു...' എന്ന ടാഗ്ലൈനോടുകൂടി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അതോടൊപ്പം ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ഒപ്പം രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായ ബാബ എന്ന ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പ് ഇരുപതുവര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയുമാണ്.പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലാണ് ബാബ റീ എഡിറ്റ് ചെയ്തിട്ടുള്ളത്. ഓരോ ഫ്രെയിമിലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കളര്‍ ഗ്രേസിംഗ്.
താരത്തിന് ആശംസകളറിച്ച് കമല്‍ഹസന്‍ അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് റിലീസിന് ഒരുങ്ങുന്ന രജനികാന്ത് ചിത്രം. എല്ലാ അര്‍ത്ഥത്തിലും രജനി സ്റ്റെലിലാണ് ജയിലര്‍ . രജനികാന്തിനൊപ്പം രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ലൈക പ്രൊഡക്ഷന്‍സും എത്തുന്നു. അടുത്തവര്‍ഷം മദ്ധ്യത്തിലാണ് ചിത്രീകരണം . ആദ്യചിത്രം ഡോണ്‍ ഒരുക്കിയ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യും . മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന് അതിഥി വേഷമാണ്.