വാക്കിങ് സ്റ്റിക്കുമായി സുദേവ് നായരുടെ അടിപൊളി ഡാന്‍സ്; അച്ഛന് മുന്നില്‍ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മയുടെ ശാസനമെത്തി; അപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന നടന്‍ പങ്ക് വച്ച വീഡിയോ കാണാം

Malayalilife
വാക്കിങ് സ്റ്റിക്കുമായി സുദേവ് നായരുടെ അടിപൊളി ഡാന്‍സ്; അച്ഛന് മുന്നില്‍ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മയുടെ ശാസനമെത്തി; അപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന നടന്‍ പങ്ക് വച്ച വീഡിയോ കാണാം

ളരെ കുറച്ചുമാത്രമെങ്കിലും, ശ്രദ്ധേയമായ റോളുകളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സുദേവ് നായര്‍.തുടക്കത്തില്‍ തന്നെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സുദേവ്, സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടയുള്ള ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമാണ്. മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ്വത്തിലെ' രാജന്‍ നായര്‍ എന്ന നെഗറ്റീവ് കഥാപാത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. നടന്‍  അപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടന്‍ നേരെത്തെ പങ്ക് വച്ചിരുന്നു.


എന്നാലിപ്പോള്‍ നടന്‍ പങ്ക് വച്ച വീഡിയോ ആണ് വൈറലായി മാറുന്നത്.
വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുന്ന നടന്‍ ഒരടിപൊളി പാട്ടിനു അനുസരിച്ച് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാവുക. ക്രച്ചിന്റെ സഹായത്തോടെ വായുവിലേക്ക് ഉയര്‍ന്ന് ഡാന്‍സ് സ്റ്റെപ്പുകള്‍ കാണിക്കുന്ന സുദേവിനെ ചിരിയോടെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനെയും വീഡിയോയില്‍ കാണാം.

എന്നാല്‍, സീനിലേക്ക് അമ്മയെത്തിയതോടെനല്ലൊരടി വച്ചുകൊടുത്തിട്ട് എന്താടാ കാണിക്കുന്നത്? പോയി അകത്തുകിടക്ക്എന്ന് ശാസിക്കുകയാണ് അമ്മ. അമ്മയെത്തിയതോടെ അനുസരണയോടെ മുറിയിലേക്ക് വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നുപോവുകയാണ് സുദേവ്. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വീണ്ടും പത്രം വായന തുടരുന്ന അച്ഛന്റെ മുഖഭാവങ്ങളാണ് ചിരിയുണര്‍ത്തുന്നത്. പത്രം തലതിരിച്ചു പിടിച്ചാണ് വായന.

അമ്മയേയും അച്ഛനേയും സഹായത്തിനു വീട്ടിലേക്ക് വിളിച്ചാല്‍ ഗുണവും ദോഷവുമുണ്ട്, എന്ന തലക്കെട്ടോടെയാണ് സുദേവ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

എന്താണ് ആശുപത്രി പ്രവേശത്തിന്റെ കാരണം എന്താണെന്ന് സുദേവ് പറഞ്ഞിട്ടില്ല. ഡോക്ടര്‍ക്ക് ആശംസ നേര്‍ന്നെന്നും, വിഷമിക്കേണ്ട കാരണമില്ലെന്നും പറഞ്ഞതായി സുദേവ് ക്യാപ്ഷനില്‍ കുറിച്ച്ു. കൂടാതെ വേദനയേറിയ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. കുറച്ചു ദിവസം അനങ്ങാതെ വീട്ടില്‍ത്തന്നെ കഴിയുക' എന്നുമാണ് നേരത്തെ സുദേവ് സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചിരുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

Sudev nair vedio virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES