നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂരില്‍ വെച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
മലയാളി ആണെങ്കിലും മുംബൈയില്‍ ആണ് സുദേവ് നായര്‍ ജനിച്ചു വളര്‍ന്നത്. പാര്‍ക്കറില്‍ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാന്‍സ്, ബോക്‌സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.
നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ സുദേവ് നായര്‍ ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ കന്നി ചിത്രത്തില്‍ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. പിന്നീട് മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു...
സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയില്‍ എത്തുന്നത്. 2014ല്‍ ഇറങ്ങിയ ഹിന്ദി ചിത്രം ആയിരുന്നു ഇത്. മാധുരി ദീക്ഷിത്, ജൂഹി ചൗള ഉള്‍പ്പടെയുള്ള നിരവധി താരങങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും നടന് ലഭിച്ചിരുന്നു.
ശേഷം അനാര്‍ക്കലി, കരിങ്കുന്നം 6'എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, അതിരന്‍, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളില്‍ സുദേവ് പ്രധാന വേഷങ്ങളില്‍ എത്തി കസറിയിരുന്നു.
1992-ല്‍ ഗുജറാത്തിലാണ് അമര്‍ദീപ് കൗറിന്റെ ജനനം. അറിയപ്പെടുന്ന മോഡലായ അമര്‍ദീപ് കൗര്‍ നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ്.