സ്ട്രെയ്ഞ്ചര്‍ തിങ്സ്' നായിക മില്ലി ബോബി ബ്രൗണിന് വിവാഹം; നടന്‍ ജേക് ബോഞ്ചോവിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പുറത്ത് വിട്ട് നടി; ഇരുവരും ഒന്നിക്കുന്നത് രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം

Malayalilife
 സ്ട്രെയ്ഞ്ചര്‍ തിങ്സ്' നായിക മില്ലി ബോബി ബ്രൗണിന് വിവാഹം; നടന്‍ ജേക് ബോഞ്ചോവിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പുറത്ത് വിട്ട് നടി; ഇരുവരും ഒന്നിക്കുന്നത് രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം

സ്ട്രെയ്ഞ്ചര്‍ തിങ്സ് സീരീസിലൂടെ ലോകമെമ്പാടും ആരാധകരുളള മില്ലി ബോബി ബ്രൗണിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടന്‍ ജേക്  ബോഞ്ചോവിയാണ് വരന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. പ്രശസ്ത ഗായകന്‍ ജോണ്‍ ബോന്‍ ജോവിയുടെ മകനാണ് ജേക്. വിവാഹമോതിരത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു മില്ലി ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

നെറ്റ്ഫ്‌ലിക്‌സ് സീരിസ് ആയ 'സ്‌ട്രെയ്ഞ്ചര്‍ തിങ്‌സി'ലെ ഇലവന്‍ എന്ന കഥാപാത്രം മില്ലിയെ ലോക പ്രശസ്തയാക്കി. സ്‌ട്രെയ്ഞ്ചര്‍ തിങ്സ് കൂടാതെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ വണ്ടര്‍ലാന്‍ഡ്', 'ഇന്‍ട്രൂഡര്‍സ്', 'എന്‍ സി ഐ സ്', 'മോഡേണ്‍ ഫാമിലി', 'ഗ്രേയ്‌സ് അനാട്ടമി' തുടങ്ങിയ പരമ്പരകളിലും മില്ലി അഭിനയിച്ചു.

കെല്ലിയുടെയും റോബര്‍ട്ട് ്രബൗണിന്റെയും നാലു മക്കളില്‍ മൂന്നാമത്തെ കുട്ടിയാണ് മില്ലി ബോബി ബ്രൗണ്‍. സ്പെയിനിലെ മലാഗയിലായിരുന്നു മില്ലിയുടെ ജനനം. നെറ്റ്ഫ്ളിക്സ് സീരീസ് ആയ സ്ട്രെയ്ഞ്ചര്‍ തിങ്സിലെ ഇലവന്‍ എന്ന കഥാപാത്രമായിരുന്നു മില്ലിയെ ലോക പ്രശസ്തയാക്കിയത്. 

ഗോഡ്സില്ല എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ഗോഡ്സില്ല: കിങ് ഓഫ് ദ മോണ്‍സ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ മില്ലി സിനിമയിലും അരങ്ങേറ്റം നടത്തി. എനോല ഹോംസ്, ഗോഡ്സില്ല വേഴ്സ് കോങ് എന്നിവയാണ് മറ്റ് സിനിമകള്‍.

Stranger Things star Millie Bobby Brown gets engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES