ദിവസങ്ങള്‍ക്കു മുന്‍പാണ് നടന്‍ സോനൂ സൂദ് ട്രെയിനില്‍ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചത്. ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്ന സോനൂ സൂദിനെയാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണ റെയില്‍വേ രംഗത്തെത്തി.
ജനങ്ങള്‍ റോള്‍ മോഡലായി കാണുന്ന ഒരാളാണ് സോനൂ സൂദെന്നും ഇത്തരം വിഡിയോ മോശം സന്ദേശമാണ് നല്‍കുക എന്നുമാണ് ദക്ഷിണ റെയില്‍ വേ കുറിച്ചത്. പ്രിയപ്പെട്ട സോനൂ സൂദ്, രാജ്യത്തേയും ലോകത്തേയും ലക്ഷക്കണക്കിനു ആളുകള്‍ക്ക് നിങ്ങള്‍ റോള്‍മോഡലാണ്. ട്രെയിനിന്റെ സ്റ്റെപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് അപകടമാണ്. ഇത്തരം വിഡിയോ നിങ്ങളുടെ ആരാധകര്‍ക്ക് സന്ദേശം പകരും. ദയവായി ഇങ്ങനെ ചെയ്യരുന്നു. സുരക്ഷിതമായ യാത്ര ആസ്വദിക്കൂ.- ദക്ഷിണ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം സോനൂ സൂദ് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ 73 ലക്ഷത്തിലധികം പേരാണ് കണ്ടത്. നേരത്തെ മുംബൈ പോലീസും നടന് മുന്നറയിപ്പുമായി എത്തിയിരുന്നു. ഫുട്ബോര്‍ഡില്‍ യാത്ര ചെയ്യുന്നത് സിനിമയില്‍ എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അല്ല , സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കു എന്നാണ് മുംബൈ റെയില്‍വേ പോലീസ് കുറിച്ചത്.