ഏവർക്കും സുപരിചിതയായ ഒരു സംഗീതജ്ഞയും ഗാനരചയിതാവുമാണ് സോന മൊഹപത്ര. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ ജാക്വിലിന് ഫെര്‍ണാണ്ടസ് ബ്രാന്‍ഡ് അംബാസിഡറായ ഉത്പ്പന്നങ്ങള്‍ വാങ്ങില്ലെന്ന് വ്യക്തമാക്കി കൊണ്ട് സോന മൊഹപത്ര രംഗത്ത് എത്തിയിരിക്കുകയാണ്. ജാക്വിലിന് നിലവിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെയുള്ളവരല്ല ഭാവി തലമുറയ്ക്കു മുന്പില് മാതൃകയായി വരേണ്ടത് എന്നു പറഞ്ഞുകൊണ്ട് ്തന്റെ വിയോജിപ്പ് സോന മഹാപത്ര വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതുപോലുള്ള ആളുകള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വരുന്ന ഏതു ബ്രാന്‍ഡും ഒഴിവാക്കാനാണ് എന്റെ വ്യക്തിപരമായി തീരുമാനം. ഇങ്ങനെ വരുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും കഴിവുവേണം, ബഹുമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ ഇല്ല ഇല്ലെങ്കില്‍ എനിക്ക് വില്ക്കാന് നടക്കരുത്.- എന്നാണ് സോന കുറിച്ചത്.
ബ്രാന്‍ഡ് അംബാസിഡര്‍മാതെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും ആരെയും മോശക്കാരിയാക്കാനല്ല താന്‍ നിലപാട് വ്യക്തമാക്കിയതെന്ന് ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സമൂഹത്തിനും കുട്ടികള്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ആളുകളായിരിക്കണം എന്നാണ് സോന മൊഹപത്ര പറയുന്നത്. സൗന്ദര്യമുള്ള മുഖവും ജിം ബോഡിയും ബോട്ടോക്സ് മുഖവുമല്ല വേണ്ടതെന്നും വ്യക്തമാക്കി. നിങ്ങള്‍ക്ക് ജാക്വിലിനെക്കുറിച്ച് അറിയുമോ എന്ന് അറിയില്ലെന്നും സോന മഹാപത്ര കൂട്ടിച്ചേര്‍ത്തു.