Latest News

വിനയ് ഫോര്‍ട്ട് നായകനായി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന'സോമന്റെ കൃതാവ്; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
വിനയ് ഫോര്‍ട്ട് നായകനായി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന'സോമന്റെ കൃതാവ്; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

വിനയ് ഫോര്‍ട്ട് നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന'സോമന്റെ കൃതാവ് ' എന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി.വ്യത്യസ്തമായ ഗെറ്റപ്പില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.

തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.ഒപ്പം, ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന 'സോമന്റെ കൃതാവ്', മാസ്റ്റര്‍ വര്‍ക്‌സ് സ്റ്റുഡിയോസ് മിഥുന്‍ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
സുജിത്ത് പുരുഷന്‍  ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം പി എസ് ജയഹരി, എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്,കല- അനീഷ് ഗോപാല്‍, മേക്കപ്പ്-ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം- അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്-രാഹുല്‍ എം. സത്യന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റ്റൈറ്റസ് അലക്‌സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രശോഭ് ബാലന്‍,പ്രദീപ് രാജ്,സുഖില്‍ സാഗ്, അസോസിയേറ്റ് ക്യാമറമാന്‍-ക്ലിന്റോ ആന്റണി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ നമ്പ്യാര്‍,ബര്‍ണാഡ് തോമസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Somante Krithavu Official poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES