Latest News

എനിക്ക് ലോട്ടറിയടിച്ചു; വിവാഹം നിശ്ചയിച്ച സമയത്തെ വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ വൈറൽ

Malayalilife
എനിക്ക് ലോട്ടറിയടിച്ചു;  വിവാഹം നിശ്ചയിച്ച സമയത്തെ വൈക്കം  വിജയലക്ഷ്മിയുടെ വാക്കുകൾ വൈറൽ

ലയാള ഗാനാസ്വാദകരുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. നിരവധി ഗാനങ്ങളാണ് ഗായിക ആസ്വാദകർക്കായി സമ്മാനിച്ചിട്ടുള്ളതും.  അടുത്തിടെ ആയിരുന്നു താരം  തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞ്  രംഗത്ത് എത്തിയിരുന്നത്.  പരസ്പര സമ്മതത്തോടെ ഒത്തുപോകാനാകില്ലെന്ന് മനസ്സിലായതോടെ വേര്‍പിരിയുകയായിരുന്നു എന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് വിജയലക്ഷ്മി ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്. 

ഭര്‍ത്താവായിരുന്ന അനൂപിനൊപ്പമായാണ് വിജയലക്ഷ്മി ഷോയില്‍ പങ്കെടുത്തത്. വളരെ സന്തോഷത്തോടെയാണ് ഇരുവരും പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എനിക്ക് ലോട്ടറിയടിച്ചേ എന്നൊരു ഡയലോഗ് ഈ വിവാഹം നിശ്ചയിച്ച സമയത്ത് വിജി പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് അനൂപിനാണ് ലോട്ടറി എന്നാണ്. ഒരുപാട് കഴിവുള്ള, ഇത്രയും നന്മയുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയെന്നത് അനൂപിന്റെ ഭാഗ്യമായാണ് എനിക്ക് തോന്നുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

അതാണ് സത്യം, ഒരിക്കലും ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല. കാരണം ഇതുപോലൊരു അവസ്ഥയില്‍ ഇത്രയധികം പാട്ടുകള്‍ പഠിച്ച് പാടാന്‍ ഒരാള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല. അനുകമ്പയല്ല, പ്രശസ്തിയുമല്ല എന്നെ ആകര്‍ഷിച്ചത്. വിജിക്ക് വേണ്ടത് എല്ലാവരുടേയും സ്നേഹമാണ്. അനൂപ് പറഞ്ഞു.

വിജിയുടെ വീട്ടിനടുത്തുള്ള അമ്പലത്തില്‍ വിളക്ക് വെക്കാനായി ചെന്നതാണ്. എനിക്ക് കല്യാണമൊന്നും നടക്കുന്നുണ്ടായിരുന്നില്ല. കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ക്ഷേത്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അവിടെ എത്തിയപ്പോഴാണ് വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമാണ് എന്ന് അറിഞ്ഞത്. അച്ഛനോട് സംസാരിച്ചിരുന്നു. കുഴപ്പമൊന്നുമില്ല വിളക്ക് വെച്ചോളൂയെന്നായിരുന്നു പറഞ്ഞത്. അമ്മ ചായയൊക്കെ തന്നു. പരിപാടി കഴിഞ്ഞ് ലേറ്റായിട്ട് വന്നതിനാല്‍ വിജി ഉറങ്ങുകയായിരുന്നു. അച്ഛനും അമ്മയും വിജിയെക്കുറിച്ച് സംസാരിച്ചിരുന്നു.-അനൂപ് പറഞ്ഞു.

Singer vikkom vijayalekshmi words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക