Latest News

ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസിയിരുന്നു; അന്ന് മാനസികമായി തളര്‍ന്നുപോയ തന്നെ ആശ്വസിപ്പിച്ചത് പ്രഭയും യേശുദാസുമായിരുന്നു: സുജാത മോഹൻ

Malayalilife
ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസിയിരുന്നു; അന്ന് മാനസികമായി തളര്‍ന്നുപോയ തന്നെ ആശ്വസിപ്പിച്ചത് പ്രഭയും യേശുദാസുമായിരുന്നു: സുജാത മോഹൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ഗായികയാണ് സുജാത മോഹൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ ഗാനങ്ങളാണ് സുജാത ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. താരത്തിന്റെ മകൾ ശ്വേതയും അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്.  യേശുദാസിനൊപ്പം കുട്ടിയായിരിക്കെ ഗാനമേളയില്‍ പാടാനുള്ള അവസരമാണ് സുജാതയ്ക്ക് ആദ്യം ലഭിച്ചത്. അന്ന്  സുജാതയ്ക്ക് ഒരു ഓട്ടോഗ്രാഫ് ദാസേട്ടന്‍ നൽകുകയും ചെയ്തിരുന്നു. എല്ലാ കാര്യവും ദാസേട്ടനോട്  പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുജാത മനസ് തുറന്നത്.

ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസിയിരുന്നു. അന്ന് മാനസികമായി തളര്‍ന്നുപോയ തന്നെ ആശ്വസിപ്പിച്ചത് പ്രഭയും യേശുദാസുമായിരുന്നു. അവരുടെ വീട്ടിലായിരുന്നു അന്ന് തന്നെ താമസിപ്പിച്ചത്. സ്നേഹപൂര്‍ണമായ കരുതലുകളും ഉപദേശങ്ങളുമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും കൃത്യനിഷ്ഠയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. അത് പകര്‍ത്താനാണ് ശ്രമിക്കുന്നത്.

യേശുദാസിന്റെ ജീവിതം തന്നെ സംഗീതമാണ്. അദ്ദേഹത്തില്‍ നിന്നും പകര്‍ത്താനുള്ളതും അതാണ്. അദ്ദേഹം സാധകം മുടക്കാറില്ല. ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പാട്ട് കേട്ടുകൊണ്ടിരിക്കാറുണ്ട് അദ്ദേഹം. പാട്ടല്ലെങ്കില്‍ സംഗീതത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുകയായിരിക്കുമെന്നും സുജാത പറയുന്നു. 

ദാസേട്ടാ നിങ്ങള്‍ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ്. ഞങ്ങള്‍ക്ക് മികച്ച സംഗീതം നല്‍കുന്നത് തുടരുക. നിങ്ങള്‍ക്കും പ്രഭ ചേച്ചിക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, എപ്പോഴും ദൈവത്തിന്റെ കരങ്ങളില്‍ ആയിരിക്കട്ടെ.. എല്ലാവരേയും ഒരുപാട് സ്‌നേഹിക്കുന്നു എന്നുമായിരുന്നു സുജാത ഫേസ്ബുക്കില്‍ കുറിച്ചത്. ദാസേട്ടനൊപ്പമുള്ള ചിത്രങ്ങളും സുജാത പോസ്റ്റ് ചെയ്തിട്ടുണ്ട്.

Singer sujatha mohan words about her old memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES