Latest News

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി; ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല; ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാർ രംഗത്ത്

Malayalilife
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി; ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല; ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാർ രംഗത്ത്

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും.  പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്.എന്നാൽ ഇപ്പോൾ ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് കൊണ്ട്  രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍. പോലക്ക് പലയിടത്തും പോയിട്ടുണ്ട് പല കാലത്തായി, ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല. ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷ്ദ്വീപുകാരുടെ മനസ് എന്നും സിതാര തന്റെ  ഫേസ്ബുക്കില്‍ കുറിച്ചു.

സിതാരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്‍ ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം. ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്‍ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.

ലക്ഷദ്വീപ് നിവാസികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. നടന്‍ പൃഥ്വിരാജ്, സലിം കുമാര്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

Singer sithara krishnakumar words about lakshadweep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES