മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ ആണ് അദ്ദേഹത്തെ അറിയപ്പെടുന്നതും.
എന്നാൽ ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതുവേദിയിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
വിവരമില്ലാത്ത സംഗീത സംവിധായകര്‍ ഒരുപാടുള്ള കാലമാണിതെന്നും പാടാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മാത്രം താന്‍ പാടി പണം വാങ്ങുകയാണെന്നുമാണ് അദ്ദേഹം ഇപ്പോൾ തുറന്ന് പറയുന്നത്. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഞെരളത്ത് സംഗീതോത്സവത്തോട് അനുബന്ധിച്ചുള്ള മാന്ധാദ്രി പുരസ്‌കാരം മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എം ആര്‍ മുരളിയില്‍ നിന്നും സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ചും കര്‍ണാടിക് സംഗീതത്തെ കുറിച്ചും പൊതുവേദിയില്‍ ചില സംഗീതജ്ഞര്‍ വിവരക്കേട് പറയുന്നതിന് സാക്ഷിയായ അനുഭവങ്ങള്‍ ഉണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഓരോ പുരസ്‌കാരങ്ങളും ശ്രോതാക്കള്‍ നല്‍കുന്നതാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രനടയില്‍ വരാനും പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞതും ഭാഗ്യമാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.