Latest News

ഇനിയൊരു ആയിരം ജന്മം എൻ്റെ കൂട്ടായി വളരാൻ പ്രാർത്ഥിക്കുന്നു; ഭാര്യയുടെ പിറന്നാളിന് സർപ്രൈസുമായി ഗായകൻ എംജി ശ്രീകുമാർ; ആശംസകളുമായി ആരാധകർ

Malayalilife
ഇനിയൊരു ആയിരം ജന്മം എൻ്റെ കൂട്ടായി വളരാൻ പ്രാർത്ഥിക്കുന്നു; ഭാര്യയുടെ പിറന്നാളിന് സർപ്രൈസുമായി ഗായകൻ എംജി ശ്രീകുമാർ; ആശംസകളുമായി ആരാധകർ

ലയാളികൾക്ക് ഏറെ സുപരിചിതനായ  പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. നിരവധി ഹിറ്റ് ഗാനങ്ങൾ ആരാധകർക്ക് സമ്മാനിച്ച ഗായകൻ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല.  എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് എം ജി ശ്രീകുമാറിന്റേയും ഭാര്യയുടെയും ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങളാണ്. 

ലേഖയുടെ പിറന്നാൾ ദിനമാണ് ഇന്ന്.  എംജിശ്രീകുമാർ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  താരം ഈ പിറന്നാൾ ദിനത്തിൽ താനും ഭാര്യയും ഒപ്പമുള്ള മനോഹരമായ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. എം ജി തന്നെ ആലപിച്ച ഒരു ഗാനവും  വീഡിയോയുടെ പശ്ചാത്തലത്തിൽ ഉണ്ട്. അതി മനോഹരമായ ഒരു പിടി നല്ല ചിത്രങ്ങളും അതിനൊത്ത ഗാനവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

മാത്രമല്ല,  ഇനിയൊരു ആയിരം ജന്മം എൻ്റെ കൂട്ടായി വളരാൻ പ്രാർത്ഥിക്കുന്നു എന്ന അടിക്കുറിപ്പും എംജി ശ്രീകുമാർ വീഡിയോകൊപ്പം പങ്കുവെച്ചിട്ടുണ്ട്.  ഈ വീഡിയോയ്ക്ക് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു എന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്.  ആരാധകർ ഗായകനും ഭാര്യക്കും ഇനിയും ഒരുപാട് കാലം ഇരുവരും സന്തോഷത്തോടുകൂടി ജീവിക്കാനും ആശംസിച്ചിട്ടുണ്ട്. സ്നേഹം കടലാസിലെ കരാറല്ല, അത് ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം കൂടിച്ചേരുന്ന രണ്ട് ആത്മാക്കളുടെ ഒന്നാകലാണ്, തുടങ്ങി നിരവധി കമൻ്റുകൾ ഈ പോസ്റ്റിനാ താഴെ വന്നിരുന്നു.

Singer mg sreekumar wishes rekha birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES