എന്റെ പേര് സ്‌ക്രീനില്‍ കാണിക്കുന്നത് കാണാന്‍ മൂന്നാംനിലയിലേക്ക് ഓടിക്കയറി; അച്ഛന് നെഞ്ചുവേദന വന്നു; ഓർമ്മകൾ പങ്കുവച്ച് കെ.എസ് ചിത്ര

Malayalilife
എന്റെ പേര് സ്‌ക്രീനില്‍ കാണിക്കുന്നത് കാണാന്‍ മൂന്നാംനിലയിലേക്ക് ഓടിക്കയറി; അച്ഛന് നെഞ്ചുവേദന വന്നു; ഓർമ്മകൾ പങ്കുവച്ച്  കെ.എസ് ചിത്ര

ലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര.  നിരവധി ഗാനങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും.  പഴയ തലമുറയിലും പുതിയ തലമുറയിലും മലയാളികളുടെ വാനമ്പാടിയായ ചിത്രയുടെ പാട്ടുകള്‍ക്കും ആരാധകരുണ്ട്. തന്റെ പേര് ആദ്യമായി 
 പാടിത്തുടങ്ങിയ കാലത്ത് സ്‌ക്രിനില്‍ കാണിക്കുന്നത് കാണാനായി മൂന്നാംനില ഓടിക്കയറിയതിനെ കുറിച്ചാണ് ചിത്ര ഇപ്പോള്‍ പറയുന്നത്.

പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം റിലീസ് ചെയ്ത കാലം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. സിനിമ തുടങ്ങും മുമ്പ് എത്തില്ല എന്നോര്‍ത്ത് താന്‍ ആകെ പരിഭ്രമിച്ചു.

തന്റെ പേര് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേയ്ക്കും സിനിമ തുടങ്ങാറായി. അന്ന് മുകളിലെ നില വരെ ഓടിക്കയറി. അന്ന് തന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു.
ഒരുപാട് സമ്മര്‍ദ്ദമുണ്ടായാല്‍ നെഞ്ചുവേദന വരും. പക്ഷേ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും കൂടെ ഓടി. അങ്ങനെ അകത്തു കയറി തന്റെ പേരെഴുതി കാണിച്ചതൊക്കെ കണ്ടു. സിനിമ പകുതി ആയപ്പോഴേയ്ക്കും അച്ഛന് ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി.

എല്ലാവര്‍ക്കും ടെന്‍ഷന്‍ ആയി. പിന്നെ സിനിമ കാണാനോ ആസ്വദിക്കാനോ ഒന്നും സാധിച്ചില്ല. അന്ന് ഭാഗ്യം കൊണ്ട് അച്ഛന് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഈ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറയുന്നത്.

Singer ks chithra share the memories of father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക