Latest News

ആദ്യ ഗുരു അച്ഛൻ; ഇരുപത്തി നാലാം വയസ്സിൽ വിവാഹം; പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ്; ഏഴാം വയസ്സിൽ മകളെ വിധി തട്ടിയെടുത്തു; കൃഷ്ണഭക്തയായ വാനമ്പാടിയുടെ വേദന നിറഞ്ഞ ജീവിതം

Malayalilife
ആദ്യ ഗുരു അച്ഛൻ; ഇരുപത്തി നാലാം വയസ്സിൽ വിവാഹം; പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ്; ഏഴാം വയസ്സിൽ മകളെ വിധി തട്ടിയെടുത്തു; കൃഷ്ണഭക്തയായ വാനമ്പാടിയുടെ വേദന നിറഞ്ഞ ജീവിതം

ലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു  സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും  രണ്ടാമത്തെ മകളായിട്ടാണ് ചിത്രയുടെ ജനനം. ചെറുപ്പത്തിലേ തന്നെ സംഗതവുമായുള്ള ചിത്രയുടെ താല്പര്യം കണ്ടെത്തിയത് അച്ഛൻ  കൃഷ്ണൻ നായർ ആയിരുന്നു.  ചിത്രയുടെ സംഗീത ജീവിതത്തിലെ ആദ്യ ഗുരുവും അച്ഛൻ തന്നെയായിരുന്നു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു

മലയാള സിനിമയിൽ  ആദ്യമായി പാടാൻ ചിത്രയ്ക്ക് ഒരു അവസരം നൽകിയിരുന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. അട്ടഹാസമെന്ന ചിത്രത്തിൽ  എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ  പത്മരാജൻ സംവിധാനം നിർവഹിച്ച  നവംബറിന്റെ നഷ്‌ടം എന്ന സിനിമയിൽ    "ചെല്ലം ചെല്ലം" എന്ന ഗാനം ആലപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഗാനമാലപിച്ച് ഒരു വര്ഷം പിന്നിട്ട ശേഷമായിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് യേശുദാസിനൊപ്പം നടത്തിയ ആദ്യ കാല  സംഗീത പരിപാടികൾ ചിത്രയുടെ സംഗീത ജീവിതത്തിലെ വളർച്ചക്ക് ഏറെ ഗുണകരമായി മാറുകയും ചെയ്തിരുന്നു. പിന്നാലെ ഗായികയുടെ വിവാഹവും. 1987-ലായിരുന്നു  എൻജിനീയറായ വിജയശങ്കറുമൊത്തുള്ള ചിത്രയുടെ വിവാഹം. ശേഷം പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ  2002ലായിരുന്നു ജീവിതത്തിലെ സൗഭാഗ്യമായി അവളെത്തുന്നത്. നാളുകൾ നീണ്ട നേർച്ച കാഴ്ചകളുടെ സാഫല്യം. നേർച്ച കാഴ്ചകൾക്കൊടുവിൽ ലഭിച്ച ആ പൈതലിനെ ഏതൊരമ്മയേയും എന്ന പോലെ ചിത്രയ്ക്ക് അത്രമേൽ ജീവനായിരുന്നു.കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന നന്ദനത്തിലെ ഹൃദയഹാരിയായ ഗാനം ഗുരുവായൂരപ്പന് കാണിക്കയായി നൽകിയതിനു ശേഷം. കൃഷ്ണൻ കനിഞ്ഞരുളിയ ആ പൈതലിന് ചിത്ര നന്ദന എന്ന് പേരും നല്‍കി. എന്നാൽ നന്ദന  എന്ന സന്തോഷത്തെ  2011ലെ ഒരു വിഷുനാളില്‍  ഏറ്റ വയസ്സ് മാത്രമുള്ള നന്ദനയെ  വിധി തിരികെയെടുത്തു. മകളുടെ വിയോഗം ഉണ്ടാക്കിയ  ആഘാതത്തിൽ നിന്നും കരകയറാൻ  ചിത്രയ്ക്ക് ഏറെ നാളുകൾ വേണ്ടി വന്നിരുന്നു.  മകൾ നന്ദനയെ ചിത്രയ്ക്കു നഷ്ടമായപ്പോൾ ആരാധകരും ആ വേദനയിൽ പങ്കുചേർന്നു

തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ "വാനമ്പാടിയായി മാറി. ആരാധക ലോകം ചിത്രയ്ക്ക്  തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും "സംഗീത സരസ്വതി", " ചിന്നക്കുയിൽ" , "കന്നഡ കോകില","പിയ ബസന്തി ", " ഇന്ത്യയുടെ കൊച്ചു വാനമ്പാടി", "കേരളത്തിന്റെ വാനമ്പാടി" എന്നും പേരുകൾ സമ്മാനിച്ചു.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ആലപിച്ചു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾക്കും അർഹയായി. 2005-ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കിയിട്ടും ഏവരോടും  വിനയപൂർവം  മാത്രം കാത്ത് സൂക്ഷിക്കുന്ന താരത്തിനെ തേടി കഴിഞ്ഞ ജനുവരിയിലായിരുന്നു പദ്മഭൂഷൺ പുരസ്‌കാരം തേടി എത്തിയതും. 
 

Read more topics: # Singer kS Chithra,# realistic life
Singer kS Chithra realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക