Latest News

ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്; ആ പ്രണയത്തിന് അധികം ആയുസ്സില്ലായിരുന്നു; മനസ്സ് തുറന്ന് ഗായിക ജ്യോത്സന

Malayalilife
ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്;  ആ പ്രണയത്തിന് അധികം ആയുസ്സില്ലായിരുന്നു; മനസ്സ് തുറന്ന് ഗായിക ജ്യോത്സന

ന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് ജ്യോത്സന. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ജ്യോത്സ പാടിയ പാട്ടുകളൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു.  ജ്യോത്സ്നയുടെ കൈയ്യുകളിൽ അടിപൊളി ഗാനങ്ങൾ ആയാലും മെലഡി ഗാനങ്ങൾ ആയാലും എല്ലാം ഭദ്രമാണ്  2010ല്‍ വിവാഹിതയായ ജ്യോത്സക്ക് കുഞ്ഞുണ്ടായത് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോത്സ്ന.

ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്തുകാരൻ പയ്യൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ഇഷ്ടമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് മനസ്സിൽ പ്രണയം മൊട്ടിട്ടത്. ദുബായിലായിരുന്നു ആ സമയത്ത്. സാധാരണ സ്‌കൂൾ ബസിൽ  യാത്ര ചെയ്‌തിരുന്ന ഞാൻ അവനെ കാണാൻ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി നടക്കുമായിരുന്നു ഒരിക്കൽ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോൾ വെറുതെ ബസ്സിന് ഫീസ് അടയ്‌ക്കേണ്ട എന്നാണ് താൻ പറഞ്ഞത്. എന്നാൽ, ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു.

ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യൻ  അവിടെ സൈക്കിൾ ചുറ്റിപ്പറ്റി നടന്നു. ഇതുകണ്ട അച്ഛൻ സ്നേഹപൂർവ്വം കുറെ ഉപദേശിച്ചു. അങ്ങനെ പിറ്റേദിവസം മുതൽ സ്‌കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവൻ പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസിൽ തന്നെയുള്ള മറ്റൊരു കുട്ടിയുമായി സ്‌നേഹത്തിലായി.

Singer jyotsna radhakrishnan words about first love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക