മൂന്നു വര്‍ഷം മുമ്പാണ് പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ മരിച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 44-ാം വയസില്‍ ആയിരുന്നു മരണം. 10 വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ഇവരെ ദാമ്പത്യത്തിന്റെ 22-ാം വര്‍ഷം മരണമാണ് വേര്‍പെടുത്തിയത്. ഭാര്യയെ വളരെയേറെ സ്‌നേഹിച്ചും പരിചരിച്ചും ഒപ്പം നിന്ന ബിജു നാരായണന് ശ്രീലതയുടെ മരണം വലിയ വേദനയാണ് നല്‍കിയത്. ഇന്നും ഭാര്യയുടെ ഓര്‍മ്മകളില്‍ നീറിയാണ് അദ്ദേഹം ജീവിക്കുന്നത്. ഇപ്പോഴിതാ, കരിയറില്‍ പുതിയ നേട്ടം തന്നെ തേടിയെത്തിയപ്പോള്‍ ശ്രീലത ഒപ്പമില്ലെന്ന വേദന പങ്കുവച്ചിരിക്കുകയാണ് ബിജു നാരായണന്‍.
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ 'ദേവദൂതര്‍ പാടി' എന്ന പഴയ ഗാനമാണ് വീണ്ടും തരംഗം സൃഷ്ടിക്കുന്നത്. കാതോടുകാതോരത്തില്‍ യേശുദാസ് പാടിയ ആ ഗാനം ഇത്തവണ സിനിമക്കായി വീണ്ടും പാടിയത് ഗായകന്‍ ബിജു നാരായണനാണ്. ഇപ്പോള്‍ ഈ ഗാനം ഹിറ്റ് ആയപ്പോള്‍ താന്‍ തന്റെ ഭാര്യയെ വല്ലാതെ മിസ്സ് ചെയ്തു എന്ന് തുറന്നു പറയുകയാണ് ബിജു നാരായണന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
ഏറ്റവുമൊടുവില്‍ 'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയിലെ ദൂരെ ദൂരെ എന്ന പാട്ടിന് ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിരുന്നു. അന്ന് അവള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അവാര്‍ഡുകള്‍ മേടിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ഇന്ന് അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ വളരെയധികം സന്തോഷവതിയായി ആയേനെ എന്ന് ബിജു കുറിക്കുന്നു. എന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെയുണ്ടായിരുന്ന അവളാണ് അവള്‍. അവളുടെ മരണം ശരിക്കും പിടിച്ചുലച്ചു. ഈ സമയത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവളുടെ അഭാവമാണ് എന്നുകൂടി പറഞ്ഞു തീര്‍ക്കുകയാണ് ബിജു നാരായണന്‍.
കണ്ണീരോടെ അല്ലാതെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമുക്ക് കേള്‍ക്കാന്‍ ആകില്ല. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്. ഇന്നും ആ കുടുംബത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ് സംഭവിച്ചത്.
ഭാര്യയുടെ ഓര്‍മ്മ ദിനത്തില്‍ ബിജു പങ്കുവച്ച ചിത്രം വൈറലായിരുന്നു. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ?ഗാനവുമായാണ് ബിജു എത്തിയത്. എന്റെ 'ശ്രീ' യുടെ വേര്‍പാടിന് ഇന്നേക്ക് രണ്ട് വര്‍ഷം.. ഓര്‍മകളിലൂടെ ശ്രീ..എന്ന കുറിപ്പോടെയാണ് ബിജുവിന്റെ പോസ്റ്റ്.' ഇതായിരുന്നു കഴിഞ്ഞ ഓര്‍മ്മ ദിവസം ഭാര്യക്ക് വേണ്ടി ബിജു നാരായണന്‍ എഴുതിയത്.