Latest News

മെഹറിന് കൂട്ടായി അനിയത്തിയെത്തി; മകള്‍ പിറന്ന സന്തോഷം പങ്കുവച്ച് സിജു വിത്സന്‍

Malayalilife
മെഹറിന് കൂട്ടായി അനിയത്തിയെത്തി; മകള്‍ പിറന്ന സന്തോഷം പങ്കുവച്ച് സിജു വിത്സന്‍

ചുരുക്കം സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സിജു വിത്സണ്‍. ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് സിജു കടന്നു പോകുന്നത്.നടന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു തനിക്കും ഭാര്യ ഭാര്യ ശ്രുതി വിജയനും ഒരു മകള്‍ കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ്.

മെഹര്‍ എന്നൊരു മകള്‍ കൂടിയുണ്ട് സിജുവിനും ശ്രുതിയ്ക്കും. കുടുംബസമേതം മുംബൈയില്‍ സെറ്റില്‍ഡാണ് സിജു.സിനിമയുമായും ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ് സിജു കേരളത്തിലെത്താറുള്ളത്. അതുകൊണ്ട് തന്നെ സിജുവിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. 

ഭാര്യയ്ക്കും മൂത്തമകള്‍ മെഹറിനും രണ്ടാമത്തെ പെണ്‍കുഞ്ഞിനും ഒപ്പമുള്ള ആശുപത്രിയിലെ ചിത്രം പങ്കിട്ടാണ് വീണ്ടും മകള്‍ പിറന്ന സന്തോഷം സിജു ആരാധകരുമായി പങ്കുവെച്ചത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ സിജുവിനും ഭാര്യ ശ്രുതിയ്ക്കും ആശംസകളുമായി എത്തി. 2021 മെയ് 17 ആണ് ആദ്യത്തെ മകള്‍ മെഹര്‍ സിജുവിനും ശ്രുതിക്കും ജനിച്ചത്. അടുത്തിടെ മകളുടെ മൂന്നാം പിറന്നാള്‍ ഇരുവരും ?ഗംഭീരമായി ആഘോഷിച്ചിരുന്നു.

വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് സിജു വിത്സണും ശ്രുതിയും വിവാഹിതരായത്. 2017 മെയ് 28നായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. തികച്ചും വ്യത്യസ്തമായിരുന്നു വിവാഹ ചടങ്ങുകള്‍.

നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്.

വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചരിത്രസിനിമയിലെ  ആറാട്ടുപ്പുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രവും സിജുവിന് വലിയ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ച വാസന്തിയുടെ നിര്‍മ്മാതാവും സിജു വിത്സണ്‍ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വെള്ളിത്തിരയിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി സിജു വിത്സണ്‍. 13 വര്‍ഷം പിന്നിടുന്ന മലയാള സിനിമാ ജീവിതത്തിലൂടെ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡില്‍ ഇടം പിടിക്കാന്‍ സിജുവിന് കഴിഞ്ഞു.

Siju Wilson and Shruthi baby girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES