Latest News

ഷീസനുമായുള്ള അടുപ്പത്തോടെ തുനിഷ കുടുംബത്തില്‍ നിന്നും അകന്നു; മകള്‍ ഉറുദ്ദു സംസാരിക്കാനും ഹിജാബ് ധരിക്കാനും ആരംഭിച്ചു; തുനിഷയുടെ കാമുകനെതിരെ ആരോപണവുമായി അമ്മ; കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ്; നടിയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുക്കള്‍

Malayalilife
ഷീസനുമായുള്ള അടുപ്പത്തോടെ തുനിഷ കുടുംബത്തില്‍ നിന്നും അകന്നു; മകള്‍ ഉറുദ്ദു സംസാരിക്കാനും ഹിജാബ് ധരിക്കാനും ആരംഭിച്ചു; തുനിഷയുടെ കാമുകനെതിരെ ആരോപണവുമായി അമ്മ; കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ്; നടിയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുക്കള്‍

യുവനടി തുനിഷ ശര്‍മ്മയുടെ മരണത്തിനെതിരെ അമ്മ രംഗത്ത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും മകളെ അയാള്‍ ഉപയോഗിച്ചുവെന്നും ആരോപിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കി. തുനിഷ മരിക്കുന്നതിന് 15 ദിവസം മുന്‍പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഷീസാന്‍ തുനിഷയെ ചതിച്ചതാണെന്നും വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായും അമ്മ പറഞ്ഞു. 

നാലു മാസത്തോളം മകളെ ഉപയോഗപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മറ്റൊരു സ്ത്രീയുമായി ഷീസാന് ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം.മകളുടെ ആത്മഹത്യക്കു കാരണം ഷീസാനാണെന്നു ആരോപിച്ച് തുനിഷയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

'തുനിഷയെ ഷീസാന്‍ ചതിച്ചതാണ്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കിയാണ് അവന്‍ തുനിഷയുമായി അടുത്തത്. 4 മാസത്തോളം അവളെ ഉപയോഗപ്പെടുത്തി. മറ്റൊരു സ്ത്രീയുമായും അവന് ബന്ധമുണ്ടായിരുന്നു. ഷീസാന്‍ ശിക്ഷിക്കപ്പെടണം. എനിക്ക് എന്റെ മകളെയാണ് നഷ്ടമായത്. ' തുനിഷയുടെ അമ്മ വ്യക്തമാക്കി. 

ഞാന്‍ ഷീസനോട് സംസാരിച്ചു, അവന്റെ മറ്റ് ബന്ധത്തെക്കുറിച്ച് ചോദിച്ചു. ആ കുട്ടിയോട് ഞാന്‍ ഒരിക്കലും പൊറുക്കില്ല. ഷീസനാണ് തുനിഷയെ കുടുംബത്തില്‍ നിന്ന് അകറ്റിയത് . അമ്മയില്‍ നിന്ന് പോലും തുനിഷ അകന്നിരുന്നു. ഷീസനെ കുറിച്ചും അവരുടെ ബന്ധത്തെ കുറിച്ചും ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല.'' തുനിഷയുടെ അമ്മ പറയുന്നു.

ഷീസന്റെ കുടുംബം തുനിഷയെയും കുടുംബത്തെയും ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടായിരുന്നുവെന്നും , തുനിഷയ്ക്ക് ഉറുദു പരിശീലനം നല്‍കുന്നുണ്ടെന്നും തുനിഷയുടെ അമ്മ പറഞ്ഞു. തുനിഷ ഉറുദുവില്‍ സംസാരിച്ചു തുടങ്ങിയിരുന്നു. ഷീസനുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് തുനിഷ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും തുനിഷയുടെ അമ്മ പറഞ്ഞു.

തുനിഷയുടെ സംസ്‌കാരചടങ്ങില്‍ അമ്മ കുഴഞ്ഞുവീണത് ഹൃദയഭേദകമായിരുന്നു. കുടുംബത്തിലെ ഏകവരുമാന മാര്‍ഗവും തുനിഷയായിരുന്നു. തുനിഷയുടെ മരണം അവരുടെ അമ്മയെ പൂര്‍ണമായും തകര്‍ത്തു. മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നു വീണ ഹൃദയഭേദകമായ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

മേക്കപ്പ് റൂമിലാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ തുനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹപ്രവര്‍ത്തകനായ ഷീസാന്‍ ഖാനുമായുള്ള  പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് തുനിഷ വലിയ വിഷാദത്തിലേക്കു വീണുപോയിരുന്നു. തുനിഷ മരിക്കുന്നതിനു മുന്‍പ് 15 ദിവസം മുന്‍പാണ് ഇരുവരും പിരിഞ്ഞത്. 

കേസില്‍ നടിയുടെ അമ്മ വനിതാ ശര്‍മ്മ, അമ്മായി, അമ്മാവന്‍ പവന്‍ ശര്‍മ്മ, ഡ്രൈവര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തു. പ്രതി ഷീസാന്‍ ഖാനെ വസായ് കോടതി 2 ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

നേരത്തെ ഷീജനെ പോലീസ് 4 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തുനിഷയുടെ മതവും പ്രായവ്യത്യാസവും കാരണമാണ് നടിയുമായി ബന്ധം വേര്‍പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

ഷീജന്റെ റിമാന്‍ഡ് നീട്ടുന്നതിനായി ഇന്നലെ പോലീസ് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍, പ്രതി ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും പറയുന്നു. ഷീജന്റെ മൊബൈലില്‍ നിന്ന് നിരവധി ചാറ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

തുനിഷ ആത്മഹത്യ ചെയ്ത ദിവസം പ്രതി തന്റെ രഹസ്യ കാമുകിയുമായി 2 മണിക്കൂറോളം സംസാരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

മരിക്കുന്നതിന് തൊട്ടുമുമ്പ് തുനിഷ ഷീജന്‍ ഖാനുമായി സംസാരിച്ചിരുന്നതായും വസായ് കോടതിയെ പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം എന്തായിരുന്നു എന്നറിയാനാണ് പോലീസിന്റെ ശ്രമം. പോലീസ് എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണെന്ന് തുനിഷയുടെ അമ്മാവന്‍ പവന്‍ ശര്‍മ്മ പറഞ്ഞു.

Sheezan Khan taught Urdu to Tunisha Sharma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES