ചന്ദനനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ശാലു കുര്യന്‍. ശാലുവിന്റെ വര്‍ഷ എന്ന കഥാപാത്രം വന്നതോടെയാണ് ഒരു വില്ലത്തിയെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കുന്നതും . ഇപ്പോല്‍ ഭര്‍ത്താവ് മെല്‍വിനൊപ്പം ശാലു കുര്യന്‍ മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് ശാലുവിന്റെ സ്വദേശം. മെല്‍വിന്‍ മൂന്ന് വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയിലൂടെ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുന്നത് ഇഷ്ടമായിരുന്നില്ലെന്നും അതാണ് ചിത്രങ്ങള്‍ പോലും പുറത്തുവിടാതെ ഇരുന്നതെന്നും ഷാലു പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാലു മനസ് തുറന്നത്.
ഗര്‍ഭിണിയായെന്ന് വെച്ച് താന്‍ പുറത്ത് പോവാതിരിക്കുകയൊന്നുമായിരുന്നില്ല. സാധനങ്ങളൊക്കെ മേടിക്കാന്‍ താന്‍ തന്നെയായിരുന്നു പോയിരുന്നത്. എന്നാല്‍ അതൊന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആളുകളെ അറിയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷവും അഭിനയിച്ചിരുന്നു. വയറൊക്കെ വരുന്നതിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങളായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഷാലു കുര്യന്‍ പറയുന്നു.
സോഷ്യല്‍മീഡിയയില്‍ ഗര്‍ഭകാലത്തെക്കുറിച്ച് പോസ്റ്റ് ചെയ്താല്‍ ഇത് ലോകത്തെ ആദ്യഗര്‍ഭമാണോ എന്നതരത്തിലുള്ള കമന്റുകള്‍ വരും ഗര്‍ഭിണിയായിരിക്കെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എഴുതിയിടുന്നവര്‍ക്ക് രസകരമാണെങ്കിലും അത് കാണുന്ന നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.