സാറാ അലി ഖാന്‍ അവധിയാഘോഷത്തിനായി കേരളത്തില്‍ എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കായല്‍ഭംഗിയും ഹൗസ് ബോട്ട് യാത്രയുമായി ബോളിവുഡിലെ താരപുത്രി കേരളത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരേയധികം സജീവമാണ് താരം. തന്റെ മിക്ക വിശേഷങ്ങളും സാറ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാറാ തന്നെയാണ് കേരളത്തിന്റെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടത്.
ഒരു പൂളില്‍ മുങ്ങിനിവരുന്ന വീഡിയോ നടി ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇ ജലതുടിപ്പുകളില്‍ നിന്നാവട്ടെ ഈ ദിവസം ആരംഭിക്കുന്നതെന്ന തലക്കെട്ടോടെയാണ് വീഡോയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ പരം ആളുകളാണ് ഈ വിഡിയോ മണിക്കൂറുകള്‍ക്കകം കണ്ടിട്ടുള്ളത്.