Latest News

സ്ത്രീകൾ പ്രത്യേകിച്ച്‌ ആരെയും അമിതമായി ആശ്രയിക്കരുത്; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
സ്ത്രീകൾ  പ്രത്യേകിച്ച്‌ ആരെയും അമിതമായി ആശ്രയിക്കരുത്; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

ന്റെതായ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാത്ത നടനാണ് സന്തോഷ് പണ്ഡിറ്റ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കഷ്ടപ്പാട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തനിക്ക് കിട്ടുന്ന വരുമാനത്തുകയില്‍ നിന്ന് നല്ലൊരു ഭാഗം നല്‍കുന്നതില്‍ താരം യാതൊരുവിധ  മടിയും കാണിക്കാറില്ല. എന്നാൽ ഇപ്പോൾ  തന്റെ  സ്ത്രീസുഹൃത്തുക്കള്‍ക്ക് കുറച്ച്‌ സ്നേഹോപദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിലൂടെ 

പണ്ഡിറ്റിന്ടെ ബോധോദയങ്ങളും, വചനങ്ങളും..

നിരവധി facebook group കളില് പല സ്ത്രീകളും വളരെ നിഷ്കളങ്കമായ് മൊബൈല് നമ്പറും, വീട് അഡ്രെസ്സും, ജനിച്ചതു മുതലുള്ള സകല വിവരങ്ങളും നല്കുകയും, പിന്നീട് ഈ വിവരങ്ങള് വെച്ച് അവരെ പലരും ബുദ്ധിമുട്ടിക്കുന്നു എന്നും ചില പരാതികള് കണ്ടു. കാണുന്നവനെ ഒക്കെ വിശ്വസിച്ച് തങ്ങളുടെ സ്വകാര്യത പരസ്യബാക്കുന്ന എല്ലാ യുവതികളും വളരെ ശ്രദ്ധിക്കുക.

അതുപോലെ കൊറോണാ വന്നത് മുതല് പല ഷോപ്പിലും മൊബൈല് നമ്പറും പേരും എഴുതുവാ൯ പറയുന്നുണ്ട്. അവിടെ അച്ഛന്ടേയോ, സഹോദരന്ടേയോ, ഭ൪ത്താവിന്ടേയോ നമ്പ൪ എഴുതുന്നതാണ് ബുദ്ധി. മുമ്പ് 2018 ലെ പ്രളയ സമയത്ത് കഷ്ടപ്പെട്ടവരെ സഹായിക്കുവാ൯ ചില യുവതികള് Doctors. അടക്കം നിഷ്കളങ്കമായ് മൊബൈല് നമ്പ൪ എല്ലാവ൪ക്കുമായ് പരസ്യമായ് നല്കി ട്ടോ. പക്ഷേ പിന്നീട് പല ഞരമ്പു രോഗികളും ആ നമ്പ൪ വെച്ച് പലരേയും ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. സ്ത്രീകള് ജാഗ്രതൈ..

ആൺ കുട്ടികൾ ആയാലും പെൺ കുട്ടികളായാലും എല്ലാ കാര്യങ്ങൾക്കും ഒരു limit വേണം ...അത് സൗഹൃദം ആയാലും പ്രണയം ആയാലും എന്ത് തരം Relation ആയാലും ശരി Limit നമ്മൾ നിശ്ചയിക്കണം..

മക്കള്ക്ക് smart phone, two wheeler, four wheeler etc വില കൂടിയ വസ്തുക്കളോടൊപ്പം നല്ല സംസ്കാരവും, വകതിരിവും പറഞ്ഞ് കൊടുക്കണം. അതോടൊപ്പം അവരൂടെ കൂട്ടുകാരെ കുറിച്ചും, കാമുകീ കാമുകരെ കുറിച്ചും മനസ്സിലാക്കണം..

മാതാപിതാക്കള് മദ്യം, ലഹരി ഉപയോഗം ഒഴിവാക്കണം..

സ്ത്രീകള് പ്രത്യേകിച്ച് ആരെയും അമിതമായി depend ചെയ്യരുത്...
അതാണ് പല പുരുഷന്മാരും അവരെ പല രീതിയിലും മുതലെടുക്കുന്നത്.

(വാല് കഷ്ണം...കണ്ട മണ്ണുണ്ണിമാരെ ഒന്നും യുവതികള് പ്രണയിക്കരുത്..
.സ്വയം തിരഞ്ഞെടുക്കുമ്പോൾ നൂറുവട്ടം ചിന്തിക്കുക. ജീവിതം സിനിമയല്ല. ഇവിടെ
re take ഇല്ല ..
കാലം അത്ര നല്ലതല്ല എന്ന്
തോന്നുന്നു ....എട്ടിന്ടെ പണി കിട്ടിയിട്ട് പിന്നെ "അയ്യോ അമ്മേ" എന്നും പറഞ്ഞ് നിലവിളിച്ചിട്ട് കാര്യമില്ല ...
കഥയില്ലത് ജീവിതം..
കാമുകന്മാ൪ക്ക് മാനസിക പ്രശ്നങ്ങള് വല്ലതും തിരിച്ചറിഞ്ഞാല് നേരത്തേ തന്നെ നൈസായ് ഒഴിവാക്കുക..

വികാരത്തിന് പ്രാധാന്യം കുറച്ച് വിവേകത്തോടെ ജീവിക്കുക..)

സൂക്ഷിച്ചാല് ദു;ഖിക്കേണ്ടാ..

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചീലപ്പോള് നീങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...ഉരുക്കെടാ...)

https://m.youtube.com/watch?v=N5rf_kOZyfI

 

https://m.youtube.com/watch?v=N5rf_kOZyfI പണ്ഡിറ്റിന്ടെ ബോധോദയങ്ങളും, വചനങ്ങളും.. നിരവധി facebook group കളില് പല...

Posted by Santhosh Pandit on Tuesday, October 6, 2020

 

Read more topics: # Santhosh pandit,# new facebook post
Santhosh pandit new facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES