Latest News

അഭിനയത്തിന് പിന്നാലെ നിര്‍മ്മാണത്തിലും ചുവടുറപ്പിക്കാന്‍ സാമന്ത; ത്രലാല മൂവിങ് പിക്‌ചേഴ്സ് പ്രഖ്യാപിച്ച് സാമന്ത

Malayalilife
അഭിനയത്തിന് പിന്നാലെ നിര്‍മ്മാണത്തിലും ചുവടുറപ്പിക്കാന്‍ സാമന്ത; ത്രലാല മൂവിങ് പിക്‌ചേഴ്സ് പ്രഖ്യാപിച്ച് സാമന്ത

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ ബോളിവുഡില്‍ വരെ ശ്രദ്ധേയമായ പ്രകടനമാണ് സാമന്ത കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ സിനിമ നിര്‍മ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ് സാമന്ത. ത്രലാല മൂവിങ് പിക്‌ചേഴ്സ് എന്ന പുതിയ നിര്‍മാണക്കമ്പനി പ്രഖ്യാപിച്ചുകൊണ്ടാണ് സാമന്ത നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ സംരംഭത്തെ കുറിച്ച് പ്രേക്ഷകരോട് പറഞ്ഞത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി എത്തുന്നത്.

''എന്റെ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിക്കുന്നതില്‍ വളരെ ആവേശത്തിലാണ്, 'ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ്'... പുതിയ കാലത്തിന്റെ ആവിഷ്‌കാരത്തിന്റെയും ചിന്തയുടെയും ഉള്ളടക്കം പ്രതിനിധീകരിക്കാന്‍ ത്രാലല മൂവിംഗ് പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നു. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീര്‍ണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപോഷിപ്പിക്കുന്ന ഇടം. ഒപ്പം അര്‍ത്ഥവത്തായതും ആധികാരികവും സാര്‍വത്രികവുമായ കഥകള്‍ പറയാനുള്ള ഒരു വേദി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്. (വളര്‍ന്നുവരുന്ന എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്... ബ്രൗണ്‍ ഗേള്‍ ഇപ്പോള്‍ റിംഗിലാണ്...)'' എന്നാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ താരത്തി?ന്റെ സുഹൃത്തുക്കളായ നന്ദിനി റെഡ്ഡി, പാര്‍വതി, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട.്

്‌വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത റൂത്ത് പ്രഭു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിണ്ണൈ താണ്ടി വരുവായായില്‍ അതിഥിതാരമായും സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന താരം വ്യക്തിജീവിതത്തില്‍ ചില വെല്ലുവിളികളും സങ്കടങ്ങളും നേരിട്ടിരുന്നു. സിനിമാതാരങ്ങളും ദമ്പതികളുമായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിഞ്ഞതും പിന്നീട് സാമന്തയ്ക്ക് മയോസിറ്റ് എന്ന രോഗവും സ്ഥിരീകരിച്ചിരുന്നതുമടക്കം എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിച്ചു വെള്ളിത്തിരയിലും വ്യക്തി ജീവിതത്തിലും ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിക്കുകയാണ് സാമന്ത.

വിജയ് ദേവരകൊണ്ടയുടെ 'കുഷി' എന്ന ചിത്രത്തിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. 2023-ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കുഷി. പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യുന്ന 'സിറ്റാഡല്‍: ഇന്ത്യ' എന്ന തന്റെ വരാനിരിക്കുന്ന ഷോയുടെ റിലീസിനായി താരം കാത്തിരിക്കുകയാണ്. വരുണ്‍ ധവാനും അഭിനയിക്കുന്ന സ്‌പൈ ത്രില്ലര്‍ രാജ്, ഡികെ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Read more topics: # സാമന്ത
Samantha launches production house Tralala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക