ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് 57 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. താരത്തിന്റെ പിറന്നാള്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആഘോഷമാക്കി. പിറന്നാള്‍ ആഘോഷത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സാന്നിധ്യം ശ്രദ്ധേയമായി. കറുത്ത ടീ ഷര്‍ട്ട് ധരിച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്ന ഷാരൂഖിനെ യാത്രയാക്കാന്‍ സല്‍മാന്‍ നേരിട്ടുവന്നത് കൗതുകക്കാഴ്ചയായി.
പരസ്പരം ആലിംഗനം ചെയ്യുന്ന ഷാറുഖിന്റെയും സല്‍മാന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.സഹോദരന്മാര്‍പോലും തോറ്റുപോകുന്ന സ്നേഹ സംഗമത്തിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. പരസ്പരം ആലിംഗനം ചെയ്യുന്ന ഷാരൂഖിനേയും സല്‍മാനേയും വിഡിയോയില്‍ കാണാം.
അതിനിടയിലാണ് സല്‍മാന്റെ മുന്‍ കാമുകിയും സുഹൃത്തുമായ സംഗീത ബിജ്ലാനി വാര്‍ത്തകളില്‍ നിറയുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സംഗീതയെ സല്‍മാന്‍ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്..
സംഗീതയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. ഈ ചിത്രങ്ങള്‍ക്ക് വലിയ പ്രതികരണമാണ് സസാമൂഹികമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. സല്‍മാനുമായി ഏറ്റവുമധികം കാലം പ്രണയത്തിലായിരുന്ന വ്യക്തിയാണ് സംഗീത. 90-കളില്‍ ഇരുവരുടേയും പ്രണയം വലിയ വാര്‍ത്തയായിരിന്നു. എട്ടുവര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു അവരുടെ പ്രണയം..
നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്. ജാന്‍വി കപൂര്‍, പൂജ ഹെഗ്ഡെ, തബു, സുനില്‍ ഷെട്ടി, ജെനീലിയ, സോനാക്ഷി സിന്‍ഹ, സംഗീത ബിജ്ലാനി തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു
തെലുങ്കില്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രമായി എത്തിയ ഗോഡ്ഫാദറാണ് സല്‍മാന്‍ ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതിഥി വേഷത്തിലായിരുന്നു സല്‍മാന്‍ ചിത്രത്തില്‍ എത്തിയത്. പത്താനാണ് ഷാരൂഖിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
1988 ല്‍ പുറത്തിറങ്ങിയ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെയായിരുന്നു ഫൗജിയെന്ന ടിവി ഷോയിലൂടെ ഷാരൂഖും ജനശ്രദ്ധ നേടിയത്. അങ്ങനെ 1989ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇരുവരും തമ്മില്‍ ബോക്സ് ഓഫീസ് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നെങ്കില്‍ കൂടി അവരുടെ സൗഹൃദത്തിനെ അത് ബാധിച്ചിരുന്നില്ല. സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ചഭിനയിക്കാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. 2023 ല്‍ പുറത്തിറങ്ങാനിരിക്കുന്ന സല്‍മാന്‍ ചിത്രം ടൈഗര്‍ 3 യില്‍ അതിഥി വേഷത്തിലായിരിക്കും ഷാരൂഖ് എത്തുക.