Latest News

പുഷ്പ 2വില്‍ സായ് പല്ലവി അതിഥി വേഷത്തിലെത്തും; നടി ചിത്രത്തിനായി മാറ്റിവക്കുന്നത് 10 ദിവസം; അല്ലുവിന്റെ ഹിറ്റ് ചിത്രം 'പുഷ്പ 2ല്‍ വന്‍ താരനിര അണിനിരക്കുമെന്നും റിപ്പോര്‍ട്ട്

Malayalilife
പുഷ്പ 2വില്‍ സായ് പല്ലവി അതിഥി വേഷത്തിലെത്തും;  നടി ചിത്രത്തിനായി മാറ്റിവക്കുന്നത് 10 ദിവസം; അല്ലുവിന്റെ ഹിറ്റ് ചിത്രം 'പുഷ്പ 2ല്‍ വന്‍ താരനിര അണിനിരക്കുമെന്നും റിപ്പോര്‍ട്ട്

പുഷ്പ: ദ റൈസിന്റെ' വമ്പന്‍ ഹിറ്റിന് ശേഷം, പുഷ്പ: ദ റൂളി'ന്റെ ചിത്രീകരണ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് തെന്നിന്ത്യന്‍ നടി സായ് പല്ലവിയുടെ പേരും കേള്‍ക്കുന്നു.

പുഷ്പ രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയുടേത് അതിഥി വേഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 10 ദിവസങ്ങള്‍ മാത്രമായിരിക്കും നടി സിനിമയ്ക്കായി മാറ്റിവെക്കുക. എന്നിരുന്നാലും, ഈ വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പുഷ്പയില്‍ ഒരു നിര്‍ണായക വേഷത്തിലേക്ക് സായ് പല്ലവിയെ പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വളരെക്കാലമായി പ്രചരിക്കുന്നുണ്ട്.

രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസ് പറഞ്ഞത്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അധികാരം കൈയ്യാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. 'പുഷ്പ ദ റൂള്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടില്ല.

 ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. തെലുങ്ക് സിനിമാലോകം വലിയ പ്രതീക്ഷയോടെ കാണുന്ന പ്രോജക്റ്റുകളില്‍ ആദ്യ സ്ഥാനങ്ങളിലാണ് 'പുഷ്പ 2'. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

Sai Pallavi joins the shoot of Allu Arjun Pushpa 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES