താരപ്രഭയില്ലാതെ ശാന്തിവിള ദിനേശിന്റെ മകന്റെ വിവാഹം; വിവാഹത്തിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകന്‍

Malayalilife
താരപ്രഭയില്ലാതെ ശാന്തിവിള ദിനേശിന്റെ മകന്റെ വിവാഹം; വിവാഹത്തിന് പിന്നിലെ കഥ പറഞ്ഞ്  സംവിധായകന്‍

യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകരുമൊക്കെ എത്താറുണ്ട്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പലരും തുറന്നുപറയാറുള്ളത്. സംവിധായകനായ ശാന്തിവിള ദിനേശും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകന്റെ വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. ഒരു മകനാണ് അദ്ദേഹത്തിന്. ഭരത് ചന്ദ്രനെന്നാണ് മകന്റെ പേര്. പവിത്ര എന്നാണ് വധുവിന്റെ പേര്.

ശാന്തിവിള ദിനേശിന്റെ ഭാര്യയുടെ സഹപാഠിയുടെ മകളാണ് പെണ്‍കുട്ടി. വിവാഹം ഉറപ്പിച്ച് കഴിഞ്ഞാണ് ജാതകത്തില്‍ പൊരുത്തക്കേട് ഉണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വിളിച്ച് പറയുന്നത്. താന്‍ സിന്ധുവിനെ ജാതകം നോക്കിയല്ല വിവാഹം കഴിച്ചതെന്നും തങ്ങള്‍ക്ക് ജാതകം പ്രശ്നമല്ലെന്നും പറഞ്ഞു. അനിലിന്റെ മകളാണ് നിങ്ങള്‍ ആലോചിച്ച് ചെയ്യൂ എന്ന് പറഞ്ഞു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അനില്‍ വിളിച്ച് പറഞ്ഞു മറ്റൊരു ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചു വലിയ കുഴപ്പമില്ല എങ്കിലും പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. അപ്പോള്‍ അത് സാരമില്ല നമ്മളത് വിടാമെന്നല്ലേ പറഞ്ഞത് വിട്ടേക്കാം നീ നിന്റെ മകളുടെ വിവാഹം വിളിച്ചാല്‍ മതി എന്ന് പറഞ്ഞു.

ഒരു മാസം കഴിഞ്ഞ് വീണ്ടും അനില്‍ വിളിച്ചു. നമുക്ക് അത് നടത്താം ചേട്ടന് ജാതകം കുഴപ്പമില്ല എന്നല്ലേ പറഞ്ഞത് നമുക്ക് അത് നടത്താം എന്ന് പറഞ്ഞു. അങ്ങനിയാണ് വിവാഹത്തിലേക്ക് എത്തിയത്. പിന്നീട് ഏപ്രിലില്‍ വിവാഹം ഗംഭീരമായി നടത്താനുളള തയ്യാറെടുപ്പ് നടന്നു.  എല്ലാവരെയും അറിയിച്ച് നടത്താനിരുന്നപ്പോള്‍ കൊറോണ കാരണം മാറ്റി.പിന്നീട് സെപ്റ്റംബറില്‍ നടത്താനിരുന്നത് വീണ്ടും മാറ്റിവച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 10നാണ് വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് വിവാഹം നടന്നത്. സിനിമയിലെ എല്ലാവരെയും വിളിച്ച് ഗംഭീരമായി നടത്താനിരുന്നത് സാധിച്ചില്ല എന്ന വിഷമവും അദ്ദേഹം പങ്കുവച്ചു.


 

Read more topics: # SHANTHIVILA DINESH,# SON MARRIAGE
SHANTHIVILA DINESH SON MARRIAGE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES