സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം. മാര്‍ച്ച് 12 ന് താരം നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയാവാന്‍ അല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ വേണ്ടിയാണ് എന്നുമായിരുന്നു രജനിയുടെ പ്രതികരണം.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികൂലമായി നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. അതേ പോലെ അനുകൂലിക്കുകയും ചെയ്തിരുന്നു. നടന് രാഘവേന്ദ്ര ലോറന്‍സും സംവിധായകന് ഭാരതീരാജയും രജനീകാന്തിനെ പ്രശംസിച്ചിരുന്നു.
എന്നാല്‍ നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്നിവ താന്‍ നല്കണമെങ്കില് ആരാണോ ചോദിക്കുന്നത് അയാള്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്