ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ; വിമർശിച്ചയാൾക്ക് എതിരെ കുറിപ്പുമായി രേവതി സമ്പത്ത്

Malayalilife
 ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ; വിമർശിച്ചയാൾക്ക് എതിരെ കുറിപ്പുമായി രേവതി സമ്പത്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. താരം ഒരു  ആക്ടിവിസ്റ്റും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. തന്റേതായ അഭിപ്രായം  പല കാര്യങ്ങളിലും പറയാന്‍ യാതൊരു മടിയും താരം കാണിക്കാറില്ല. എന്നാൽ ഇപ്പോൾ  തന്നെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചയാളെ തുറന്ന് കാട്ടിയിരിക്കുകയാണ് രേവതി. ഒരാള്‍ രേവതിയുടെ പോസ്റ്റിന് പ്രശസ്തക്ക് വേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകള്‍ എന്നായിരുന്നു കമന്റ് ചെയ്തത്. നിലവിൽ താരം ഇയാൾക്ക് എതിരെ ഒരു കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ്. കൂടാതെ താരത്തെ  വിമര്‍ശിച്ചയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ടും പ്രൊഫൈല്‍ ലിങ്കും രേവതി പങ്കുവച്ചിട്ടുണ്ട്.

പ്രശസ്തിക്കുവേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകളായി കണ്ടാല്‍ മതി.വിനോദ് വിക്രമനാശാരിയുടെ (Vinod Vikramanasari)വാക്കുകള്‍ ആണിത്. വിനോദിന്റെയും,വിനോദുമാരുടെയും സ്ഥിരമുള്ള ഒരു പ്രവണതയാണിത് എന്നിരിക്കെ ഒരു കാര്യം. ഞാന്‍ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ നിങ്ങള്‍ എന്തിനാണ് വ്യാകുലപ്പെടുന്നത്? സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.

ഇനി പ്രശസ്ഥിയായി എന്നുതന്നെ ഇരിക്കട്ടെ എന്റെ പ്രശസ്തിയില്‍ നിങ്ങള്‍ എന്തിനാണ് വീണ്ടും വ്യാകുലപ്പെടുന്നത്? തുണി അഴിക്കാന്‍ പോകുന്നു, തുണി അഴിക്കുന്നു,തുണി അഴിച്ചു കൊണ്ടിരിക്കുന്നു,എന്നൊക്കെ എഴുതി വിടുമ്പോള്‍ അടുത്ത ചോദ്യം എനിക്ക് തുണി അഴിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ ആ നിമിഷം ഊരി എറിയും. അതിന് നിങ്ങള്‍ക്ക് എന്താണ്.? എന്റെ തുണിയില്‍ നിങ്ങള്‍ വ്യാകുലപ്പെടാന്‍ നിങ്ങള്‍ അലക്കി അശയില്‍ ഇട്ടിരുന്ന തുണി അല്ല ഞാന്‍ അടിച്ചുമാറ്റി ഇട്ടിരിക്കുന്നത്.

അല്ലെങ്കിലേ ഞാന്‍ തുണി ഇല്ലാണ്ടാണ് നടപ്പ് ,ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ.. മെനക്കേടാ.. തുണി ഇട്ടാലല്ലേ മൈരേ തുണി അഴിക്കാന്‍ പറ്റുള്ളൂ.. !! ആ സമയം ഉണ്ടേല്‍ ഞാന്‍ രണ്ട് സിനിമ കണ്ട് തീര്‍ക്കും.. !!

Revathy sampath note against bad comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES