വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കൻ യാതൊരു മടിയും താരം കാട്ടിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

''സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്. വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല. പലരും ബ്രോക്കര്‍മാരായി മാറും. അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന മട്ടില്‍ കുറേയെണ്ണം ഇറങ്ങും... ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ അവള്‍ പോകു കേസും എന്തോ പ്രശ്‌നമുള്ള ആളുമാകും''. രേവതി പറയുന്നു.

 ഭരണകൂടം തന്നെ ഇത്തരം ദുരന്തങ്ങളായ മനുഷ്യരുടെ മുഖത്തുനോക്കി നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണെന്ന നിലപാടാണ് രേവതി തന്റെ കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.

 

 

Read more topics: # Revathy sampath,# note about marriage
Revathy sampath note about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES