Latest News

ഈ ഫെമിനിസവും വുമണ്‍ എംപവര്‍മെന്‍റ്റുമൊക്കെ എന്താണെന്ന് ധാരണയില്ലെങ്കില്‍ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ ശ്രമിക്കാം; മംമ്ത മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്

Malayalilife
ഈ ഫെമിനിസവും വുമണ്‍ എംപവര്‍മെന്‍റ്റുമൊക്കെ എന്താണെന്ന്  ധാരണയില്ലെങ്കില്‍  സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ ശ്രമിക്കാം; മംമ്ത മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം നടി മംമ്ത മോഹന്‍ദാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മംമ്ത ഒരു സ്വകാര്യ എഫ്‌എമ്മിന് നല്‍കിയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മമ്തയ്ക്കെതിരെ നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്ബത്തും രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് രേവതി വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ,

ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്‍റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം.
'എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്'എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്ബോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും.ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്ബുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!

Revathy sambath note against mamtha mohandas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES