നടിയായും സാമൂഹ്യപ്രവര്‍ത്തകയുമായും ഏവർക്കും സുപരിചിതയായ താരമാണ് രേവതി സമ്പത്ത്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശല്യം ചെയ്യുന്നാളെ തുറന്നുകാട്ടിയിരിക്കുകയാണ് രേവതി സമ്ബത്ത്. നിരന്തരം ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റും ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീര്‍ ആയിഷ എന്നയാള്‍ സന്ദേശങ്ങള്‍ അയക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാനാണ് ലൈക്ക് വേണ്ടത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി രേവതി ജാഡ ആണെങ്കില്‍ വേണ്ട, ബൈ എന്ന് പറയുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഇയാളുടെ ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.
രേവതിയുടെ കുറിപ്പിലൂടെ...
ഇന്നേവരെ അറിയാത്ത, തികച്ചും അപരിചിതനായ ഒരാള്‍ 'സമീര്‍ ആയിഷ' പെട്ടെന്ന് ലൈക്ക് ആവശ്യപ്പെട്ട് കുറെ മെസേജുകള്‍, പ്രതികരണമില്ലാത്തതിനാല്‍ സ്ഥിരം സൈബര്‍ സ്റ്റോക്കേഴ്‌സിന്റെ പൊന്നോമന പദമായ "ജാഡ" അയച്ച് സംതൃപ്തി നേടുന്നു. സമീര്‍ ആയിഷ മാത്രമല്ല, എല്ലാ സൈബര്‍ ബുള്ളീസിന്റെയും പ്രിയപ്പെട്ട വാക്കാണ് ഈ "ജാഡ". ശരിക്കും എന്താണ് ഈ ജാഡ അര്‍ത്ഥമാക്കുന്നത്!!
ഒരു സ്ത്രീക്ക് താല്‍പര്യമില്ലാത്ത ഒരു കാര്യം ചെയ്യാനായി ആവശ്യപ്പെടുകയും അവരുടെ ചോയിസ് ആയി നിലനില്‍ക്കുന്ന ഒന്നിനെ വകവെക്കാതെ കാര്യം നടന്നില്ല എന്ന കാരണത്താല്‍ "നിനക്ക് ജാഡ" എന്ന് ചോദിക്കുന്ന ഇതു പോലുള്ള സമീറുമാരുടെ സമീപനങ്ങളാണ് ശരിക്കുമുള്ള വിഷയം. പറയാനുള്ള വൃത്തികേട് പറഞ്ഞിട്ട് വാലു പോലൊരു സോറി അതാണ് ഇതുപോലുള്ള മൈരന്‍മാരുടെ പ്രത്യേകത. മിസ്റ്റര്‍ സമീര്‍, നിങ്ങളെ പരിചയമില്ലെങ്കിലും പരിചയമുണ്ടെങ്കിലും നിങ്ങള്‍ ആവശ്യപ്പെടുന്ന ഒരു കാര്യം പരിഗണിക്കാനോ വേണ്ടയോ എന്നുള്ളത് ഒരു വ്യക്തി എന്ന നിലയില്‍ എന്റെ പൂര്‍ണ അവകാശമാണ്.
അതിനെയാണ് സെല്‍ഫ് ചോയിസ് എന്ന് പറയുന്നത്. എന്റെ സെല്‍ഫ് ചോയിസിനെ ചോദ്യം ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കില്ല. വിചാരിക്കാത്ത കാര്യം നടക്കാത്തതു കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്നു എന്ത് ഊളത്തരവും ഇന്‍ബൊക്‌സ് ചെയ്യാമെന്നും എവിടെയും അര്‍ത്ഥമില്ല. പബ്ലിക് ആയി ഇങ്ങനെയൊക്കെ കുറിച്ചിടാമോ എന്ന കമന്റുകള്‍ക്ക് പ്രാധാന്യമില്ല.