പ്രശസ്ത നടി രശ്മിക മന്താനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന ശുഭ്മാന്‍ ഗില്ലിന്റേതെന്ന രീതിയില്‍ പുറത്തുവന്ന പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇഷ്ടപ്പെട്ട നടി ആരെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശുഭ്മാന്റെ മറുപടി പറഞ്ഞത്.
എന്നാല്‍ വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി താരം രംഗത്തെത്തി.
'ഏത് മാധ്യമമാണ് ഇത് പറഞ്ഞത്, എനിക്കിതിനെ കുറിച്ച് അറിയില്ല' എന്നാണ് ഗില്‍ പ്രതികരിച്ചത്. ഇഷ്ട നായിക ആരെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ആദ്യം ഒഴിഞ്ഞു മാറിയ ഗില്‍ പിന്നീടു രശ്മിക മന്ദാനയുടെ പേരു പറയുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മന്‍ ഗില്‍ പ്രതികരിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ബോളിവുഡ് നടി സാറ അലിഖാനുമായി ശുഭ്മാന്‍ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറുമായി താരം ഡേറ്റിംഗിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രണയദിനത്തില്‍ ഒരു റസ്റ്റോറന്റില്‍ ഇരിക്കുന്ന ചിത്രം ശുഭ്മാന്‍ പങ്കുവച്ചിരുന്നു. 2021 ജൂലായ്യില്‍ സാറ തെന്‍ഡുല്‍ക്കര്‍ ഇതേ റസ്റ്റോറന്റില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നതായി പിന്നീട് ആരാധകര്‍ കണ്ടെത്തി.എന്നാല്‍ രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.