ആഡംബര ഭവനങ്ങളാല്‍ പ്രസിദ്ധമായ് മുംബൈയിലെ ബാന്ദ്രയില്‍ വീട് സ്വന്തമാക്കി രണ്‍വീറും ദീപികയും.ബാന്ദ്രയിലെ സാഗര്‍ റിഷാം എന്ന റെസിഡന്‍ഷ്യല്‍ ടവറിലാണ് ഇരുവരും പുതിയ അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സല്മാന് ഖാനും ആണ് ഇവരുടെ പുതിയ അയല്‍ക്കാര്‍.
മുംബൈ ബാന്ദ്രയില്‍ ഷാരൂഖ് ഖാന്റെ മന്നത്തിനും സല്‍മാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിനും അടുത്തായിട്ടാണ് ഇരുവരുടെയും പുതിയ ഭവനം.റിപ്പോര്‍ട്ട് അനുസരിച്ച്, രണ്‍വീറും പിതാവ് ജുഗ്ജീത് സുന്ദര്‍സിംഗ് ഭവാനിയും ചേര്‍ന്ന് ഏകദേശം 119 കോടി രൂപയുടെ (118.94 കോടി രൂപ) ആഡംബര ക്വാഡ്രപ്ലെക്സ് അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. രണ്‍ബീറിന്റെ മീഡിയ കമ്പനിയുടെ (Oh Five Oh Media Works LLP) പേരിലാണ് പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന സാഗര്‍ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് രണ്‍ബീറിന്റെയും ദീപികയുടെയും ഈ പ്രോപ്പര്‍ട്ടി.
11,266 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്സ്ക്ലൂസീവ് ടെറസും രണ്‍വീറിന്റെ ഈ അപ്പാര്‍ട്ട്മെന്റിന് ഉണ്ട്. 19 പാര്‍ക്കിംഗ് സ്ലോട്ടുകളും ഇവിടെയുണ്ട്. സ്ഥലമിടപാടിനായി രണ്‍വീറും പിതാവും 7.13 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
നിലവില്‍ മുംബൈയില പ്രഭാദേവിയിലാണ് രണ്‍വീറും ദീപികയും താമസിക്കുന്നത്. ഉടനെഉടനെ തന്നെ നടന്റെ കുടുംബത്തിനോടൊപ്പം പുതിയ അപ്പാര്ട്ട്മെന്റെിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.2021ല്‍ രണ്‍വീറും ദീപികയും അലിബാ?ഗില്‍ ഒരു ആഡംബര ബം?ഗ്ലാവ് സ്വന്തമാക്കിയിരുന്നു. 22 കോടി മുടക്കിയാണ് ഇരുവരും അന്ന് ആ ഭവനം വാങ്ങിയത്......
റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ ഇപ്പോള്‍. ആലിയ ഭട്ട്, ധര്‍മ്മേന്ദ്ര, ശബാന ആസ്മി, ജയ ബച്ചന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രോഹിത് ഷെട്ടിയുടെ സര്‍കസ് ആണ് രണ്‍വീറിന്റെ മറ്റൊരു പ്രൊജക്റ്റ്, പൂജാ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.