Latest News

ഒന്നാം വിവാഹവാര്‍ഷികത്തിന് രണ്‍വര്‍ ധരിച്ച കുര്‍ത്ത റാണി മുഖര്‍ജി ചുരിദാറാക്കി; ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയെ ട്രോളി സോഷ്യല്‍മീഡിയ; വസ്ത്രത്തിലെ സാമ്യത്തിന് ട്രോള്‍ മഴ

Malayalilife
 ഒന്നാം വിവാഹവാര്‍ഷികത്തിന് രണ്‍വര്‍ ധരിച്ച കുര്‍ത്ത റാണി മുഖര്‍ജി ചുരിദാറാക്കി; ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയെ ട്രോളി സോഷ്യല്‍മീഡിയ; വസ്ത്രത്തിലെ സാമ്യത്തിന് ട്രോള്‍ മഴ

സോഷ്യല്‍മീഡിയ പലപ്പോഴും ഉപകാരങ്ങള്‍ക്ക് ഒപ്പം ഉപദ്രവുമായി മാറാറുണ്ട. സെലിബ്രിറ്റികള്‍ ആണ് സോഷ്യല്‍മീഡിയയുടെ ദുരുപയോഗത്തിന് പലപ്പോഴും ഇരയാകാറുണ്ട്. സിനിമാതാരങ്ങളുടെ വാക്കുകളും, നോട്ടവും, നടത്തവും വസ്ത്രവും ഒക്കെ സോഷ്യല്‍മീഡിയയ്ക്ക് വിരുന്നാണ്. ബോളിവുഡ് താരങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകുന്നത് വസ്ത്രത്തിന്റെ പേരിലാണ്. ഇപ്പോളിതാ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി അത്തരമൊരു ട്രോളിന് ഇരയാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.

സബ്യസാചി ഡിസൈന്‍ ചെയ്ത നടന്‍ രണ്‍വീറിന്റെയും നടി റാണി മുഖര്‍ജിയുടെയും വസ്ത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇരുവരുടെയു വസ്ത്രത്തിലെ സമാനത ചൂണ്ടിക്കാട്ടിയാണ് സബ്യസാചിയെ ട്രോളുന്നത്. ഒന്നാം വിവാഹവാര്‍ഷികം പ്രമാണിച്ച് രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുകോണും സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. കുര്‍ത്തയായിരുന്നു രണ്‍വീറിന്റെ വേഷം. ഇതേ ഡിസൈനില്‍ തന്നെയുള്ള ചുരിദാര്‍ ധരിച്ച്;റാണി മുഖര്‍ജി പുതിയ സിനിമയുടെ പ്രചാരണത്തിന് എത്തിയതാണ് സോഷ്യല്‍ മീഡിയ നടത്തിയ കണ്ടെത്തല്‍. പിന്നാലെ ട്രോള്‍ പെരുമഴയായിരുന്നു.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റ?ഗ്രാം പേജിലൂടെ സബ്യസാചി തന്നെയാണ് റാണിയുടെ ചിത്രം പങ്കുവച്ചത്.ഇതിന് താഴെ രസകരമായ കമന്റുകളാണ് എത്തിയിരിക്കുന്നത്. രണ്‍വീറിന്റെ കെയറിങ് മനസ്സാണ് ഈ കാണുന്നത്, ഷെയറിങ് ഈസ് കെയറിങ്, ബാക്കി തുണി പാഴാകാതിരിക്കാനുള്ള സബ്യസാചിയുടെ മനസ്സ് കാണാതെ പോകരുത്, എന്നെല്ലാമാണ് കമന്റുകള്‍.

ആകാശ് അംബാനിയുടെ വിവാഹസല്‍കാരത്തിന് എത്തിയ ആലിയ ഭട്ടിന്റെയും കരണ്‍ ജോഹറിന്റെയും വസ്ത്രങ്ങളും സമാന ആക്ഷേപം നേരിട്ടിരുന്നു. ഇരു വേഷങ്ങളും ഒരേ ഡിസൈനിലുള്ള തുണിയായിരുന്നതാണ് അന്നും വിനയായത്.

Ranveer Singh Rani Mukerji wear the same kurta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES