Latest News

സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ?  രണ്‍വീറിനെതിരായ കേസ് വലിയ മണ്ടത്തരം ആണെന്ന്‌ സംവിധായകന്‍ വിവേക് അഗ്നി ഹോത്രി

Malayalilife
സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ?  രണ്‍വീറിനെതിരായ കേസ് വലിയ മണ്ടത്തരം ആണെന്ന്‌ സംവിധായകന്‍ വിവേക് അഗ്നി ഹോത്രി

ഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെതിരെയുള്ള കേസിനെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.കശ്മീര്‍ ഫയല്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി രണ്‍വീറിന് എതിരായ കേസ് മണ്ടത്തരമാണെന്നും താരത്തിന്റെ നഗ്‌നചിത്രങ്ങള്‍ എങ്ങനെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും വിവേക് അഗ്നിഹോത്രി ചോദിക്കുന്നു. 
 അത്,  വീണ നായര്‍

'വളരെ മണ്ടത്തരമായ എഫ്ഐആര്‍ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്ഐആറില്‍ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇത് വെറും മണ്ടന്‍ വാദമാണ്', എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.

ജൂലൈ 21നാണ് രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയും രംഗത്തെത്തിയിരുന്നു.

ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. എന്‍ജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

1972-ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട്. 'ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍'എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറും സംസാരിച്ചിരുന്നു. ''എനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നഗ്‌നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും. അത് എത്രമാത്രം നഗ്‌നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍ എനിക്ക് നഗ്‌നനാകാന്‍ പറ്റും. ഞാന്‍ ഒന്നും തരില്ല. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം', എന്നാണ് രണ്‍വീര്‍ പറഞ്ഞത്.

vivek agnihotri about ranveer singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES