Latest News

മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കൂടെ പോകും; അദ്ദേഹം വിളിച്ചിട്ടല്ല പല വേദികളിലും പോകുന്നത്; മമ്മൂക്കയോടുള്ള അടുപ്പത്തെക്കുറിച്ച് പിഷാരടി പങ്ക് വക്കുന്നത്

Malayalilife
 മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കൂടെ പോകും; അദ്ദേഹം വിളിച്ചിട്ടല്ല പല വേദികളിലും പോകുന്നത്; മമ്മൂക്കയോടുള്ള അടുപ്പത്തെക്കുറിച്ച് പിഷാരടി പങ്ക് വക്കുന്നത്

നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രമേഷ് പിഷാരടി. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.നാല്‍പത്തൊന്നുകാരനായ രമേഷ് പിഷാരടി ഇതിനോടകം മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളായ ജയറാമിനേയും മമ്മൂട്ടിയേയും വെച്ച് രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

അടുത്തിടെ മമ്മൂക്കയുമായുള്ള നടന്റെ അടുപ്പത്തെക്കുറിച്ച് അഭിമുഖത്തില്‍ പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.

പിഷാരടിയുടെ വാക്കുകളുടെ പൂര്‍ണ്ണരൂപം...

ഞാന്‍ പലപ്പോഴും മമ്മൂക്കയുടെ കൂടെ പോകും. അദ്ദേഹം വേണ്ടെന്നു പറഞ്ഞാലും ഞാന്‍ ഒപ്പം പോകും. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആത്മബന്ധം എന്നൊന്നും വിളിക്കാന്‍ പറ്റില്ല. കോവിഡിന് ശേഷം ഒരുമിച്ച് പടം ചെയ്തത് കൊണ്ട് മമ്മൂക്കയുടെ കുറച്ചെങ്കിലും അടുത്ത് എനിക്ക് പോകാന്‍ കഴിയുന്നുണ്ട്. അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. മമ്മൂക്കയുടെ കൂടെ എന്നെ കാണുന്നുണ്ടെങ്കില്‍ അത് അദ്ദേഹം വിളിച്ചത് കൊണ്ടല്ല. ഞാന്‍ കൂടെ പോകുന്നത് കൊണ്ടാണ്. ഇതുവരെ കൂടെ വരേണ്ട എന്ന് എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെ പറയാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 എന്നെ ആരെങ്കിലും ചീത്ത വിളിച്ചാല്‍ പോലും ഞാന്‍ ഒന്നും ചെയ്യില്ല. വെറുതെ കേട്ട് ചിരിച്ചു കൊണ്ടിരിക്കും. എതിരെ വരുന്നവന്‍ ചീത്ത വിളിക്കുമെന്ന് കരുതി ഞാന്‍ ഒരിക്കലും അങ്ങനെ തിരിച്ചു വിളിക്കില്ല. എനിക്ക് ഒരു സ്വഭാവമുണ്ട്. എന്നെ ഒരാള്‍ ചീത്ത വിളിക്കുകയും വഴക്കു പറയുകയും ചെയ്യുമ്പോള്‍ തിരിച്ചു ഞാന്‍ അവരോട് അതേ രീതിയില്‍ പെരുമാറിയാല്‍ അത് എങ്ങനെയാണ് എന്റെ സ്വഭാവമാവുക. എന്നായിരുന്നു തരം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞത്.

Ramesh Pisharody open up about how his friendship with Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES