ബോളിവുഡ് താരം ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വേര്‍പിരിഞ്ഞു.ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്ന് തന്റെ പുതിയ എക്സ് പോസ്റ്റിലാണ് രാജ് കുന്ദ്ര വ്യക്തമാക്കിയത്. ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് സമയം നല്കാന് നിങ്ങളോട് ദയയോടെ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പോസ്റ്റ്.
എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം രാജ് കുന്ദ്ര നായകനാകുന്ന പുതിയ ചിത്രം 'യുടി 69'ന്റെ ട്രെയ്ലര് പുറത്തു വന്നിരുന്നു. ഈ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവച്ചത് എന്ന കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നത്.
കുന്ദ്രയും ശില്പയും പൊതുചടങ്ങുകളില്‍ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഇത് പൊതുജനങ്ങളെ തെറ്രിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായശേഷമാണ് വ്യവസായി രാജ് കുന്ദ്ര വിവാദ നായകനാവുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്രയുടെ നിര്‍മ്മാണ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നും ഓണ്‍ലൈനില്‍ പ്രചരിച്ചിരിക്കുന്നുവെന്നുമായിരുന്നു കേസ്. ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടര്‍ന്ന് മുംബയ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീല ച്ചിത്ര കേസും ജയില്‍വാസവുമാണ് യുടി 69ന്റെ പ്രമേയം
63 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ഇതിനിടെ ശില്‍പ്പ വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ കുന്ദ്രയുടെ ജയില്‍ മോചനത്തിന് ശേഷവും ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു.