Latest News

സായ് ശങ്കര്‍ മഹാത്മാ ഗാന്ധിയുടെ പുനരവതാരമാണല്ലോ; സത്യം പറയാതെ വിതുമ്പി നില്‍ക്കുകയായിരുന്നല്ലോ: രാഹുല്‍ ഈശ്വര്‍

Malayalilife
 സായ് ശങ്കര്‍ മഹാത്മാ ഗാന്ധിയുടെ പുനരവതാരമാണല്ലോ; സത്യം പറയാതെ വിതുമ്പി നില്‍ക്കുകയായിരുന്നല്ലോ: രാഹുല്‍ ഈശ്വര്‍

 സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യ മൊഴി നടന്‍ ദിലീപ് പ്രതിയായ വധഗൂഡാലോചന കേസില്‍ രേഖപ്പെടുത്തിയിരുന്നു.  ഇയാള്‍ മൊഴിയിൽ ദിലീപിന്റെ ഫോണില്‍ നിന്നും തെളിവുകള്‍ നശിപ്പിച്ചതായി  വെളിപ്പെടുത്തിയിരുന്നു. സായ് ശങ്കര്‍ കേസില്‍ ഏഴാം പ്രതിയാണ്. എന്നാൽ  ഇപ്പോള്‍ സായ് ശങ്കറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.  ഒരു ചാനല്‍ ചര്‍ച്ചയ്ക്ക്  ബൈജു പൗലോസ് കുടുംബത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സായ് ശങ്കര്‍ ഇപ്പോള്‍ ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നിന്റെ കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ചോദിച്ചുവെന്നും 3 മണിക്കൂറോളമുളള സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് കയ്യിലുണ്ടെന്നും സായ് ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. കുടുംബം വേണോ രാമന്‍പിളള വേണോ എന്നൊരു ചോദ്യം വന്നപ്പോള്‍ അദ്ദേഹം കുടുംബം തിരഞ്ഞെടുത്തു. സായ് ശങ്കറിനെ കുറ്റപ്പെടുത്താനാകില്ല.

ഇത് കോടതിയില്‍ പറഞ്ഞാല്‍ പിന്നെ സായ് ശങ്കര്‍ നടിയെ ദിലീപ് ആക്രമിച്ചത് താന്‍ നേരിട്ട് അറിഞ്ഞിട്ടുളളതാണെന്ന് കോടതിയില്‍ പറഞ്ഞാലും അതിന് ഒരു പരിധിക്കപ്പുറം ഇംപാക്ട് ഉണ്ടാകില്ല. സായ് ശങ്കര്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാല്‍ അത് അഭിപ്രായവും ആരോപണവും. മറിച്ച് ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ പറഞ്ഞാല്‍ അത് വെളിപ്പെടുത്തലുമാണ്. മുന്‍പത്തെ കേസിന്റെ പേരിലും കുടുംബത്തിന്റെ പേരിലും ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയത് കൊണ്ടായിരിക്കാം സായ് ശങ്കര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. കോടതി അത് കൂടി ശ്രദ്ധിക്കണം എന്ന് രാമന്‍പിളള വക്കീല്‍ പറയുമെന്ന് ഉറപ്പാണ്. അതിനേക്കാളും പത്തിരട്ടി എഫക്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാമന്‍പിളള പറയും. സായ് ശങ്കറിന്റെ രഹസ്യമൊഴി കൊണ്ടൊന്നും വലുതായൊന്നും നടക്കില്ല.

ഇത് അവസാന റൗണ്ടാണ്. നാളെ എന്തെങ്കിലും വലിയ കാര്യം സംഭവിക്കും. അതുകൊണ്ട് അവസാന ദിവസത്തിന് മുന്‍പ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഒരു ഡിവൈഎസ്പി തീരുമാനിച്ച് ചെയ്യുന്നതാണ്. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് താന്‍ ആയാലും ഇങ്ങനൊക്കെ തന്നെ ചെയ്യും. സായ് ശങ്കര്‍ സത്യം പറയാന്‍ വീര്‍പ്പ് മുട്ടി നില്‍ക്കുകയൊന്നുമായിരുന്നില്ലല്ലോ. സായ് ശങ്കര്‍ മഹാത്മാ ഗാന്ധിയുടെ പുനരവതാരമാണല്ലോ സത്യം പറയാതെ വിതുമ്ബി നില്‍ക്കുകയായിരുന്നല്ലോ. സായ് ശങ്കര്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയില്‍ വീണ് പോയ മനുഷ്യനാണ് എന്ന് വാദിച്ചാല്‍ മതി പ്രതിഭാഗത്തിന്. ബൈജു പൗലോസിന്റെ ചെയ്തികള്‍ നമുക്ക് അറിയാം. ബൈജു പൗലോസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുളള സായ് ശങ്കറിനെ സമ്മര്‍ദ്ദത്തിലാക്കി കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതാണെന്ന് പറഞ്ഞാല്‍ പോരെ. അപ്പോള്‍ സായ് ശങ്കറിന്റെ മൊഴിക്ക് എത്രമാത്രം സാധുതയുണ്ടാകും.

ഇതൊന്നും നിലനില്‍ക്കില്ലെന്ന് നമുക്കറിയാം. നാളെ വളരെ പ്രധാനപ്പെട്ട 3 സമീപനങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്ന് വരാനുളളതാണ്. ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്നതടക്കമുളള വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വരാനുളളതാണ്. ആ പശ്ചാത്തലത്തില്‍ അവസാന പിടിവളളി എന്ന നിലയ്ക്ക് പിടിച്ച് നോക്കിയതാണ്. വിജയിക്കുമോ എന്ന് തനിക്ക് അറിയില്ല. കുറച്ച് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ട്. മൂന്ന് മാസം നീട്ടി ചോദിച്ചാല്‍ കോടതി മൂന്നാഴ്ച എങ്കിലും നീട്ടി നല്‍കും.

Read more topics: # Rahul eshwar,# words about sai shankar
Rahul eshwar words about sai shankar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES