Latest News

മഞ്ജുവാര്യരെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ പുരോഗമനപരവുമാകുമോ; കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും : രാഹുൽ ഈശ്വർ

Malayalilife
മഞ്ജുവാര്യരെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ പുരോഗമനപരവുമാകുമോ; കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും : രാഹുൽ ഈശ്വർ

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ നടി കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയുമാണ്. ഇന്നലെ നാലര മണിക്കൂറോളം താരത്തെ  ചോദ്യം ചെയ്തു.  എന്നാൽ ഇപ്പോൾ കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്ത് അര്‍ത്ഥത്തിലാണ് രാഹുല്‍ ഈശ്വര്‍ കാവ്യയെ മോശമായി ചിത്രീകരിക്കുന്നത് എന്ന് രാഹുല്‍  ചോദിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘കാവ്യാ മാധവനെ ഒരുപാട് വര്‍ഷം കൊണ്ട് അറിയാവുന്നതുകൊണ്ട് പറയാം. കാവ്യയെ അറിയുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല. സാധാരണക്കാരിയായ പാവപ്പെട്ട ഒരു മലയാളി പെണ്‍കുട്ടിയാണ് കാവ്യ മാധവന്‍. കാവ്യ അറിഞ്ഞ് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാല്‍ വളരെ വിഷമകരമാണ്. അതിജീവിതയോട് കാവ്യമാധവന്‍ മോശമായി പെരുമാറുമെന്ന് കരുതാന്‍ കഴിയുമോ. എന്ത് അര്‍ത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത്. ഞാനൊരു ദിലീപ് അനുകൂലിയാണ്. ഭാഗ്യലക്ഷ്മി അനുകൂലിക്കാത്തയാളാണ്.”

മഞ്ജുവാര്യരെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ പുരോഗമനപരവുമാകുമോ. ആലോചിച്ച് നോക്ക്. കാവ്യയെ ഭീകരിയായി ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥം. കാവ്യാമാധവനെ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇവര്‍ സ്വന്തം കുഴി തോണ്ടുകയാണ്. ഈ കേസെന്ന് പറഞ്ഞാല്‍ തന്നെ ആദ്യ ഭാര്യയോടുള്ള ബന്ധം തകര്‍ത്തതിന് പ്രതികാരം തീര്‍ക്കാനായി അതിജീവിതയ്ക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തൂയെന്നതാണ്.

കാവ്യ മാധവന് ഇതില്‍ എന്താണ് റോള്‍. കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും. അങ്ങനെ പൊലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദിലീപിനെ പീഡിപ്പിച്ച് വേട്ടയാടിയിട്ട് ഇപ്പോള്‍ പറയുകയാണ് എല്ലത്തിനും പിന്നില്‍ കാവ്യയാണെന്ന്. 84 ദിവസം ദിലീപിനെ ജയിലില്‍ കടത്തിയത് എന്തിനാണ്. കാവ്യയ്ക്ക് എന്തിന് അതിജീവിതയോട് ദേഷ്യം തോന്നണം.’

Rahul eshwar words about kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES